വിമാനത്തിൽ എയർഹോസ്റ്റസിനെ കയറിപിടിച്ച യുവാവ് അറസ്റ്റിൽ

ഇന്‍ഡിഗോ എയര്‍ലൈന്‍സിലാണ് സംഭവം ഉണ്ടായത്. വിമാനത്തില്‍ വെച്ച് എയര്‍ഹോസ്റ്റസിനെ കയറിപിടിച്ച ബംഗളൂരു സ്വദേശി രാജു ഗംഗപ്പ (28) ആണ് അറസ്റ്റിലായത്. ബംഗളൂരുവില്‍നിന്നും മുംബൈയിലേക്ക് പോകുകയായിരുന്ന വിമാനത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

ഇതിനെതിരെ പ്രതികരിച്ച യുവതിയെ ഇയാള്‍ ചീത്ത വിളിക്കുകയും ചെയ്തു. സംഭവം യുവതി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ബുധനാഴ്ച്ച ഇയാളെ കോടതിയില്‍ ഹാജരാക്കിയതിനുശേഷം റിമാന്‍ഡില്‍ വിട്ടയച്ചു. തുടര്‍ന്ന് വ്യാഴാഴ്ച്ച ഇയാളെ വീണ്ടും കോടതില്‍ ഹാജരാക്കി.