വടചെന്നയെയും ഇന്റര്‍നെറ്റില്‍ ; പിന്നില്‍ തമിള്‍ റോക്കെര്‍സ്

തമിഴ് താരം ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വട ചെന്നൈ’യാണ് ഓണ്‍ലൈനില്‍ ചോര്‍ന്നത്. സിനിമ തീയറ്ററിലെത്തി രണ്ടാം ദിവസമാണ് ചിത്രം നെറ്റില്‍ എത്തിയത്. തമിഴിലെയും മലയാളത്തിലെയും പുതിയ ചിത്രങ്ങള്‍ സ്ഥിരമായി ചോര്‍ത്തി നല്‍കാറുള്ള തമിഴ്‌റോക്കേഴ്‌സ് എന്ന വെബ് സൈറ്റിലാണ് ഇതിന്റെയും റെ സ്‌ക്രീന്‍ പതിപ്പുള്ളത്.

ധനുഷിനെ നായകനും ഐശ്വര്യ രാജേഷ്‌നായികയുമായി വെട്രിമാരന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് വട ചെന്നൈ. ചിത്രം ചോര്‍ന്നതില്‍ പ്രതിഷേധിച്ച് നടന്‍ വിശാല്‍ രംഗത്ത് എത്തി. ഓണ്‍ലൈന്‍ പൈറസി നടത്തുന്ന സൈറ്റുകള്‍ക്ക് കടിഞ്ഞാണിടാന്‍ പ്രത്യേക സംഘത്തെ തന്നെ ഒരുക്കുമെന്ന് വിശാല്‍ പറഞ്ഞു. തമിഴ്‌റോക്കേഴ്‌സ് എന്ന സംഘത്തിലെ പലരും പോലീസ് പിടിയില്‍ ആയി എങ്കിലും ഇപ്പോഴും സൈറ്റുകള്‍ സജീവമാണ്.