മസിലുണ്ടാക്കാന്‍ നടക്കുന്ന യുവാക്കളുടെ ശ്രദ്ധയ്ക്ക് ; പെട്ടന്ന് ജിമ്മനാകുവാന്‍ കുത്തിവച്ചത് കുതിരക്ക് കൊടുക്കുന്ന മരുന്ന്
പെട്ടന്ന് ജിമ്മന്‍ ആകുവാനുള്ള കൊതി കാരണം കുതിരയ്ക്ക് കൊടുക്കുന്ന മരുന്ന് കുത്തിവച്ച് രോ?ഗബാധിതനായിരിക്കുകയാണ് ദില്ലി സ്വദേശിയായ ഇരുപത്തിയൊന്നുകാരന്‍.
ചെറുപ്പം മുതല്‍ ബോഡി ബില്‍ഡിംങ്ങിനായി തയ്യാറെടുക്കുന്ന യുവാവ് കഴിഞ്ഞ ഒരു വര്‍ഷമായി കുതിരകളുടെ ഹൃദയ മിടിപ്പിന്റെ ആയാസം കുറയ്ക്കുന്നതിനായി നല്‍കുന്ന AMP5 എന്ന മരുന്ന് ശരീരത്തില്‍ കുത്തിവയ്ക്കുകയാണ്. ഈ മരുന്ന് കഴിക്കുന്നതോടെ എത്രഭാരം ചുമന്നാലും കുതിരകള്‍ക്ക് തളര്‍ച്ച അനുഭവപ്പെടുകയില്ല.
വ്യായാമത്തിന് മുന്‍പ് ദിവസേന ഈ മരുന്ന് കുത്തിവച്ചാല്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി വ്യായാമങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ജിം പരിശീലകനാണ് ഉപദേശിച്ചത്. തുടര്‍ന്ന് വലിയ വിലക്കൊടുത്ത് മരുന്ന് വാങ്ങിക്കുകയും ദിവസവും കുത്തിവയ്ക്കാനും തുടങ്ങി. കുത്തിവയ്പ്പ് തുടങ്ങിയത് മുതല്‍ വളരെ ഫലവത്തായി മരുന്ന് പ്രവര്‍ത്തിച്ചു. കുത്തിവച്ചാല്‍ എത്രമണിക്കൂറ് വേണമെങ്കിലും വ്യായാമം ചെയ്യാന്‍ കഴിയുമായിരുന്നു.
ശരീരത്തിന്റെ ഘടന മാറാന്‍ തുടങ്ങി. ആദ്യം ഒരു മില്ലി മരുന്ന് കുത്തിവച്ചിടത്ത് പിന്നീട് രണ്ടും മൂന്നും നാലും മില്ലി മരുന്ന് കുത്തിവയ്ക്കാന്‍ തുടങ്ങി. നിരവധി ബോഡി ബില്‍ഡിംങ്ങ് മത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തതായി യുവാവ് പറഞ്ഞു.
എന്നാല്‍, പഠനത്തില്‍ ശ്രദ്ധ കേന്ദീകരിക്കുന്നതിനായി മരുന്ന് കുത്തി വയ്ക്കുന്നതടക്കം നിര്‍ത്താന്‍ തുടങ്ങിപ്പോഴാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. നിരന്തരം ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മരുന്ന് പെട്ടെന്ന് നിര്‍ത്താന്‍ യുവാവിന് പറ്റാതെയായി. മരുന്ന് നിര്‍ത്താന്‍ ശ്രമിച്ച യുവാവ് അമിതമായ ഉറക്കം, വിഷാദം, ദേഷ്യം എന്നിങ്ങനെയുള്ള മാനസിക രോഗങ്ങള്‍ക്ക് അടിമപ്പെടാന്‍ തുടങ്ങി. മാതാപിതാക്കള്‍ യുവാവിനെ സര്‍ ?ഗം?ഗാ റാം ആശുപത്രിയിലെ സൈക്കോളജിസ്റ്റിനെ കാണിച്ചു.
തുടര്‍ന്ന് ഡോക്ടര്‍മാര്‍ യുവാവിനെ ചികിത്സയ്ക്ക് വിധേയനാക്കി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം യുവാവ് ശരിയായ ഉറക്കം വീണ്ടെടുക്കുകയും ഊര്‍ജ്ജസ്വലതയോടെ സാധാരണ ജീവിതത്തിലേക്ക് വരുകയും ചെയ്തു. ദീര്‍ഘകാലം മരുന്ന് ഉപയോഗിച്ചത് കൊണ്ട് ശരീരത്തിലെ അവയവങ്ങളെ ബാധിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി യുവാവിനെ പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട്.
രക്തക്കുഴലുകള്‍ വ്യാപിപ്പിക്കുന്നതിനും എല്ലിലും ഹൃദയ പേശികളിലും രക്തത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ഹൃദയത്തിന്റെ ആയാസം കുറയ്ക്കുന്നതിനും AMP5 സഹായിക്കുന്നു. ഉദ്ധാരണക്കുറവ് മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് സാധാരണയായി AMP5 ആളുകള്‍ ഉപയോ?ഗിക്കാറുണ്ട്.
പെട്ടെന്ന് മികച്ച ഫലം കിട്ടുന്നതിനായി മിക്ക ആളുകളും AMP5 മരുന്നുകള്‍ കുത്തിവയ്ക്കുന്നുണ്ട്. എന്നാല്‍ മറ്റ് മരുന്നുകളെക്കാളും വളരെ അപകട സാധ്യതയെറിയവയാണ് AMP5. ഇവ വൃക്കയടക്കം ശരീരത്തിലെ പല അവയവങ്ങളേയും സാരമായി ബാധിക്കും. ഡോക്ടര്‍മാരുടെ അനുവാദമില്ലാതെ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കരുതെന്നും യുവാവിനെ ചികിത്സിച്ച ഡോക്ടര്‍ മേഹ്ത പറഞ്ഞു.