ക്രൂസ് സ്‌പെഷ്യലിസ്റ്റ് വര്‍ഗീസ് എടാട്ടുകാരന് എം.എസ്.സി അവാര്‍ഡ്
ജേക്കബ് മാളിയേക്കല്‍
സൂറിച്ച്: കെ.റ്റി.എസ് ടൂര്‍ കമ്പനി സി ഇ ഓ യും ക്രൂസ് സ്‌പെഷ്യലിസ്റ്റുമായ വര്‍ഗീസ് എടാട്ടുകാരന് ക്രൂസ് ഭീമനായ എം.എസ്.സി ക്രൂസ് ഷിപ്പിംഗ് കമ്പനി നല്‍കുന്ന അവാര്‍ഡ് ലഭിച്ചു. എം.എസ്.സി എം.ഡി ഡോ. പൈതഗോറസ് നാഗോസ് ബ്ലാക്ക് വോയേജര്‍ (Black Voyager) ടൈറ്റില്‍ നല്‍കിവര്‍ഗീസ് എടാട്ടുകാരനെ ആദരിക്കുകയുണ്ടായി. ഈ പദവി ലഭിക്കുന്ന ആദ്യത്തെ സ്വിറ്റ്സര്‍ലണ്ടിലെ ട്രാവല്‍ ഏജന്റ് ആണ് വര്‍ഗീസ് എടാട്ടുകാരന്‍.
കഴിഞ്ഞ 15 വര്‍ഷങ്ങളായി സ്വിറ്റ്സര്‍ലണ്ടില്‍ ട്രാവല്‍ ഏജന്‍സി സ്‌പെഷ്യലിസ്റ്റ് ആയി സേവനം ചെയ്യുന്ന വ്യക്തി കൂടിയാണ് വര്‍ഗീസ് എടാട്ടുകാരന്‍. കുയോണി (Kuoni) എന്ന അന്താരാഷ്ട്ര ട്രാവല്‍ കമ്പനിയില്‍ മാനേജര്‍ ആയി നീണ്ടനാളത്തെ ഔദ്യോഗികപരിചയം ഉള്ള വര്‍ഗീസിന്റെ സേവനം മലയാളസമൂഹത്തിന് വിലപ്പെട്ടതാണ്.
സാമൂഹ്യ പ്രതിബദ്ധതയോടെ സ്വിറ്റ്സര്‍ലാന്‍ഡിലെ എല്ലാ മലയാളി സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന വര്‍ഗീസ് എടാട്ടുകാരന്‍ മലയാളി സമൂഹത്തിന്റെ തന്നെ സുഹൃത്താണ്.
ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് സ്‌പെഷ്യലിസ്റ്റ് ആയി സേവനം ചെയ്യുന്ന വര്‍ഗീസിന് ഈ മേഖലയില്‍ 27 വര്‍ഷത്തെ പരിചയസമ്പത്തുണ്ട്. ദുബായിയിലെ ജുമായിറ ബീച്ച് ഹോട്ടല്‍, മാരിയറ്റ് ഹോട്ടല്‍, ഷെറാട്ടന്‍ കൂടാതെ എമിറേറ്റ്‌സ് ടൂര്‍സ് പി.ആര്‍.ഓ ആയും സേവനം ചെയ്തിട്ടുണ്ട്. കെ.റ്റി.എസ് ടൂര്‍സ് സി.ഇ.ഓ ആയി ഇപ്പോള്‍ സേവനം ചെയ്യുന്നത് കൂടാതെ സ്വിറ്റ്സര്‍ലണ്ടിലെ ഹോട്ടല്‍ മാനേജ്മെന്റ് കോളേജുകളുടെ കണ്‍സല്‍ട്ടന്റ്, ട്രെയിനര്‍ ആയും സേവനം ചെയ്യുന്നു.
എക്കൊണോമിക്‌സ് ബിരുദവും ഹോട്ടല്‍ മാനേജ്മെന്റില്‍ സ്വിറ്റ്സര്‍ലണ്ടില്‍ നിന്നും മാസ്റ്റേഴ്‌സും കരസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹം ലോക ട്രേഡ് മാര്‍ക്കറ്റ് ലണ്ടന്‍, ഐ.ബി.ടി.എം ബാഴ്സലോണ, ഐ ടി ബി ബെര്‍ലിന്‍ എന്നിവയില്‍ സ്ഥിരം ക്ഷണിതാവും കൂടിയാണ്. മാള എടാട്ടുകാരന്‍ ത്രേസിയാമ്മ തോമ്മന്‍ ദമ്പതികളുടെ പുത്രനാണ്.