റോമിലെ മെട്രോ എസ്‌കലേറ്റര്‍ തകര്‍ന്ന് ഇരുപതിലധികം റഷ്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് പരിക്കേറ്റു
ജെജി മാത്യു മാന്നാര്‍
റോം: റോമിലെ തിരക്കേറിയ റിപ്പബ്ലിക്ക മെട്രോ സ്റ്റേഷനിലെ എസ്‌കലേറ്റര്‍ തകര്‍ന്ന് ഇരുപതിലധികം റഷ്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സാരമായി പരിക്കേറ്റു. ചൊവാഴ്ച്ച രാത്രിയിലാണ് അപകടം ഉണ്ടായത്. ഇറ്റലിയിലെ റൊമാസും സി.എസ.കെ.എ ക്ലബ്ബ് മോസ്‌കോയും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനു ഒരു മണിക്കൂറിന് മുമ്പ്, വൈകുന്നേരം 7:30 ഓടെയായിരുന്നു അപകടം.
കൂടുതല്‍ ഫുട്‌ബോള്‍ ആരാധകര്‍ ഡാന്‍സ് പാട്ടുമായി എസ്‌കലേറ്ററില്‍ ഒരുമിച്ച് കയറുകയും പെട്ടെന്ന് സ്പീഡ് വര്‍ദ്ദിച്ചു അപകടം ഉണ്ടാകുകയായിരുന്നെന്നു ഇറ്റലിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം എല്ലാവരും മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
മാങ്ങല്‍ മെക്കാനിക്‌സില്‍ കുടുങ്ങിപ്പോയ ശേഷം പരിക്കേറ്റവരില്‍ ഒരാള്‍കൂടി പരിക്കേറ്റതായി റിപ്പോര്‍ട്ട്. കൂടുതല്‍ അന്വേക്ഷണങ്ങള്‍ക്കായി മെട്രോ സ്റ്റേഷന്‍ അടച്ചിരിക്കുകയാണ്.