കോണ്‍ഗ്രസ് നേതാവ് ജഗ്മോഹന് റെഡ്ഡിക്ക് വിമാനത്താവളത്തില്‍ വെച്ച് കുത്തേറ്റു
വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന് മോഹന്‍ റെഡ്ഢിക്ക് നേരെ വിമാനത്താവളത്തിനുള്ളില്‍ ആക്രമണം. വിശാഖപട്ടണം വിമാനത്താവളത്തില്‍ വെച്ച് ഇദ്ദേഹത്തിനു കുത്തേറ്റു. ആക്രമണത്തില്‍ ജഗന് മോഹന്‍ റെഡ്ഢിയുടെ ഇടത് കൈക്ക് പരിക്കേറ്റു. സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെട്ട് എത്തിയ യുവാവാണ് ജഗന് മോഹന്‍ റെഡ്ഢിയെ കുത്തിയത്.
ആന്ധ്രയില്‍ കോഴിപ്പോരിന് ഉപയോഗിക്കുന്ന ആയുധമുപയോഗിച്ചാണ് ആക്രമണം. വിമാനത്താവളത്തിലെ കഫ്ത്തീരിയയില്‍ ജോലി ചെയ്യുന്ന ആളാണ് അക്രമിയെന്നാണ് സൂചന. 160 സീറ്റുകളില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് പറഞ്ഞാണ് യുവാവ് കുത്തിയതെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. സെല്‍ഫി എടുത്ത ശേഷം തിരഞ്ഞ് ആക്രമിക്കുകയായിരുന്നു യുവാവ്.
അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകനാണ് ജഗ്മോഹന് റെഡ്ഡി. നിലവില്‍ ആന്ധ്രാപ്രദേശ് നിയമസഭയില്‍ പ്രതിപക്ഷ നേതാവും കഡപ്പ നിയോജകമണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയുമാണ് അദ്ദേഹം.