ഡേറ്റിംഗ് അവസാനിപ്പിച്ചതിന് പ്രതികാരം: യൂട്ട കോളജ് വിദ്യാര്‍ത്ഥിനിയെ വെടിവച്ചുകൊന്ന് കാമുകന്‍ ആത്മഹത്യ ചെയ്തു
പി.പി. ചെറിയാന്‍
യുട്ട: ഒരുമാസം മാത്രം നീണ്ടുനിന്ന ഡേറ്റിങ്ങ് ബന്ധം അവസാനിപ്പിച്ചതിന് പ്രതികാരമായി കാമുകിയും യുട്ട യൂണിവേഴ്സിറ്റി സീനിയര്‍ വിദ്യാര്‍ത്ഥിയുമായ ലോറന്‍ (21) മെക്കള്‍സിയെ വെടിവെച്ച് കൊന്ന ശേഷം കാമികനും, പലകേസ്സുകളിലും പ്രതിയുമായ മെല്‍വിന്‍ റോളണ്ട് (37) സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു.
ഒക്ടോബര്‍ 22 തിങ്കളാഴ്ച വൈകിട്ട് കോളേജ് ക്യാമ്പസിനകത്തുവെച്ചായിരുന്നു ലോറന് വെടിയേറ്റത്. അമ്മയുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കയായിരുന്നതിനിടയില്‍ നൊ, നൊ എന്ന് പറയുന്ന ശബ്ദം കേട്ടതായി മാതാവ് ജില്‍ മെക്കള്‍സ്‌ക്കി പറഞ്ഞു. കോളേജിലെ നൈറ്റ് ക്ലാസ് കഴിഞ്ഞ് അപ്പാര്‍ട്ട്മന്റിലേക്ക് മടങ്ങുകയായിരുന്നു ലോറന്‍.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട് റോളണ്ടിനെ ഒക്ടോബര്‍ 23 ചൊവ്വാഴ്ച ട്രിനിറ്റി എ എം ഇ ചര്‍ച്ചിനകച്ച് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.യൂണിവേഴ്സിറ്റിയിലെ ട്രാക്ക് ആന്റ് ഫീല്‍ഡ് ടീമിലെ അംഗമായ ലോറന്‍ ഒരുമാസം മാത്രമാണ് റോളണ്ടുമായി ഡേറ്റിങ്ങ് നടത്തിയത്. റോളണ്ടിന്റെ പേരും, വയസ്സും, മുന്‍ ക്രിമിനല്‍ ഹിസ്റ്ററിയും മറച്ചുവെച്ചായിരുന്നു ലോറനുമായി ഇയ്യാള്‍ ബന്ധപ്പെട്ടത്.
സത്യം മനസ്സിലായതോടെ ലോറന്‍ ഇയ്യാളുമായുള്ള ബന്ധം വിച്ഛേദിക്കുകയും, ഇയ്യാളുടേയും കൂട്ടുകാരുടേയും ഫോണ്‍ ബ്ലോക്ക് ചെയ്യുകയും, യുട്ട പോലീസിനെ വിവരം അറിയിക്കുകയും ചെയ്തിരുന്നതായി വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍മാരായ ലോറന്റെ മാതാപിതാക്കള്‍ പറഞ്ഞു. 2019 മെയ് മാസം കമ്മ്യൂണിക്കേഷന്‍ മെയ്ജറായി ഗ്രാജുവേറ്റ് ചെയ്യാനിരിക്കെയാണ് ദാരുണ സംഭവം.
അമേരിക്കയില്‍ ഡേറ്റിങ്ങിനിടയില്‍ കോളേജ് വിദ്യാഭ്യാസകാലത്ത് 43% പെണ്‍കുട്ടികള്‍ പാര്‍ട്ട്നര്‍മാരാല്‍ അബ്യൂസ് ചെയ്യപ്പെടുകയും, 76% പേര്‍ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.