ഡാന്‍സ് കളിച്ചതിനെ പരിഹസിച്ചു ; ഡാന്‍സ് മാസ്റ്ററിനെ യുവാവ് വെടിവെച്ചു കൊന്നു
നാട്ടുകാരുടെ മുന്‍പില്‍ വെച്ച് ഡാന്‍സ് കളിച്ചതിനെ പരിഹസിച്ചതിനു ഡാന്‍സ് മാസ്റ്ററിനെ യുവാവ് വെടിവെച്ചു കൊന്നു. ഇരുപതുകാരനായ അവിനാശ് സംഗ്വാനാണ് അപരിചിതനായ യുവാവിന്റെ വെടിയേറ്റ് മരിച്ചത്. ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗില്‍ ബുധനാഴ്ച വാത്മീകി ജയന്തി ആഘോഷത്തിനിടെയാണ് സംഭവം.
ആഘോഷത്തില്‍ ആളുകള്‍ സംഘമായി നൃത്തം ചെയ്യുന്നതിനിടെയാണ് വെടിയുതിര്‍ത്ത യുവാവ് അവിടെയെത്തിയത്. അയാളുടെ ഡാന്‍സ് കണ്ടു ചുറ്റും കൂടിനിന്നവര്‍ ചിരിക്കാന്‍ തുടങ്ങി. പരിഹസിക്കുന്നതിനൊപ്പം ചിലര്‍ അയാളുടെ ചുവടുകള്‍ ഫോണില്‍ പകര്‍ത്താനും ആരംഭിച്ചു.
ഇതിനിടെ യുവാവിന്റെ നൃത്തത്തെ അവിനാശ് പരിഹസിച്ചതായ് സുഹൃത്തുക്കള്‍ പറഞ്ഞു. കളിയാക്കല്‍ കാരണമുണ്ടായ ദേഷ്യത്തില്‍ പ്രകോപിതനായാ യുവാവ് അവിടെ നിന്നും പോവുകയും കുറച്ചു കഴിഞ്ഞു വേറെ രണ്ടുപേരുമായി വന്ന ശേഷം അവിനാശിന് നേരെ നിറയൊഴിക്കുകയുമായിരുന്നു.
ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. സംഭവത്തിനു മുമ്പ് യുവാവ് അവിനാശിനെ പിടിച്ചു തള്ളുകയും യുവാവിനോട് അവിടെ നിന്ന് പോകാന്‍ അവിനാശ് ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്ന് ദ്രിക്സാക്ഷികള്‍ പറയുന്നു. ഇയാള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചുകഴിഞ്ഞു.