റോമില്‍ ജപമാല മാസാചരണവും കൊരട്ടി മുത്തിയുടെ തിരുനാളാഘോഷവും: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മ്മികനാകും
ജെജി മാത്യു മാന്നാര്‍
റോം: റോമില്‍ ജപമാല മാസാചരണവും കൊരട്ടി മുത്തിയുടെ തിരുനാളാഘോഷവും ഒക്ടോബര്‍ 28ന് നടക്കും. ആഘോഷമായ വി. കുര്‍ബാനയില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മ്മികനായി അനുഗ്രഹപ്രഭാഷണം നടത്തും.
28ന് ഉച്ച കഴിഞ്ഞു 2 മണിയ്ക്ക് തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. ജപമാല പ്രദക്ഷിണത്തോടെയും സ്നേഹവിരുന്നോടും കൂടി ശുശ്രുഷകള്‍ അവസാനിയ്ക്കും.