പ്രളയനഷ്ടം 31,000 കോടി ; യു.എന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
പ്രളയംമൂലം വിവിധ മേഖലകളില്‍ കേരളത്തിന് 31,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഐക്യരാഷ്ട്ര സംഘടന (യു.എന്‍). പ്രളയക്കെടുതിയില്‍ നഷ്ടം വ്യക്തമാക്കുന്ന യു എന്‍ പഠനസമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. മഹാപ്രളയത്തില്‍ സംസ്ഥാനത്തിന് വിവിധ മേഖലകളിലായി 31,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്.
കേരള പുനര്‍നിര്‍മ്മാണത്തിന് അന്താരാഷ്ട്രാ തലത്തില്‍ മികച്ച സാങ്കേതിക വിദ്യ ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് യുഎന്‍ റസിഡന്റ് കോര്‍ഡിനേറ്റര്‍ യൂറി അഫാനിസീവ് ഉറപ്പ് നല്‍കി. ഏറ്റവും അധികം നാശനഷ്ടം ഗതാഗത മേഖലക്കാണ് ഉണ്ടായത് 10,046 കോടി.
പുനര്‍നിര്‍മാണത്തിന് അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് ആവശ്യമായ വിഭവലഭ്യത ഉറപ്പാക്കാനും യു.എന്‍ സഹായം വാഗ്ദാനം ചെയ്തു. പ്രളയത്തില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ പരിശ്രമവും റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞു. 669 ബോട്ടുകള്‍ ഉപയോഗിച്ച് 4,537 മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തിന് പങ്കെടുത്തത്. അവരുടെ പരിശ്രമം മൂലം ചൂരുങ്ങിയത് 65,000 പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നും റിപ്പോര്‍ട്ട് പറയുന്നു.