നേതാക്കന്മാരെ ചാക്കിലാക്കി കോണ്ഗ്രസും ; തെലങ്കാനയില്‍ ടിആര്‍എസിലെ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെലങ്കാന രാഷ്ട്ര സമിതിക്ക് തിരിച്ചടിയായി രണ്ട്‌ മുതിര്‍ന്ന നേതാക്കള്‍ കൊണ്ഗ്രസില്‍ ചേര്‍ന്നു. ടിആര്‍എസ് നേതാക്കളായ ടി.നരശ്ശ റെഡ്ഡി, എസ്.രാമുലു നായിക് എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

തെലങ്കാന റോഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായ നരശ്ശ റെഡ്ഡിയെ വെള്ളിയാഴ്ച്ച പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭയില്‍ അംഗമായിരുന്ന രാമുലുവിനെയും സമാനമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച്ച സസ്‌പെന്റ് ചെയ്തിരുന്നു.

കഴിഞ്ഞ നിയമസഭയില്‍ അംഗമായിരുന്ന രാമുലുവിനെയും സമാനമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച്ച സസ്‌പെന്റ് ചെയ്തിരുന്നു. അതുപോലെ ടിആര്‍എസ് നേതാവും രാജ്യസഭാംഗവുമായ ഡി.ശ്രീനിവാസും രാഹുല്‍ഗാന്ധിയെ കണ്ട് താന്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 7നാണ് തെലുങ്കാനയില്‍ തിരഞ്ഞെടുപ്പ്.