റോമില്‍ ജപമാല മാസാചരണവും കൊരട്ടിമുത്തിയുടെ തിരുനാളാഘോഷവും സംഘടിപ്പിച്ചു
ജെജി മാത്യു മാന്നാര്‍
റോമിലെ ദിവിനോ അമോറെയില്‍ ജപമാല മാസാചരണവും കൊരട്ടിമുത്തിയുടെ തിരുനാളും ആഘോഷിച്ചു. സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നടന്നു.
വത്തിക്കാനില്‍ ആഗോളസഭയിലെ മെത്രാന്മാരുടെ 15-ാമത് സിനഡില്‍ പങ്കെടുക്കാന്‍ റോമില്‍ എത്തിചേര്‍ന്ന അഭിവന്ദ്യ കര്‍ദ്ദിനാള്‍ പ്രവാസി മലയാളി സമുഹത്തിന് വേണ്ടി കുര്‍ബാനയില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുകയും തിരുനാള്‍ അനുഗ്രഹപ്രഭാഷണം നടത്തുകയും ചെയ്തു. ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ ദൈവത്തെ മറന്നു ജീവിക്കരുത് എന്ന് കര്‍ദിനാള്‍ മലയാളി സമുഹത്തെ ഓര്‍മ്മിപ്പിച്ചു.
ഫാ. സനല്‍ മാളിയേക്കല്‍, ഫാ. ടെന്‍സണ്‍ താന്നിക്കല്‍ എന്നിവര്‍ സഹകാര്‍മ്മികര്‍ ആയിരുന്നു. ഫാ ബിജു മുട്ടത്തു കുന്നേല്‍ നന്ദി അര്‍പ്പിച്ചു. കത്തിച്ച മെഴുകുതിരികളും വര്‍ണ്ണശബളമായ മുത്തുക്കുടകളും എന്തി വിശ്വാസികള്‍ ജപമാല പ്രദക്ഷിണത്തില്‍ ഭക്തിയാദാരപുര്വ്വം പങ്കെടുത്തു. വാഹന വെഞ്ചരിപ്പും ഉണ്ടായിരുന്നു.
സ്നേഹവിരുന്നോട് കുടി തിരുനാളഘോഷം സമാപിച്ചു. വികാരി ഫാ. ചെറിയാന് വാരികാട്ടും മറ്റ് കമ്മിറ്റി അംഗങ്ങളും തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി.