കലാപാഹ്വാനം നടത്തിയെന്നാരോപണം ; രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍
കലാപാഹ്വാനം നടത്തിയെന്നാരോപണത്തില്‍ രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റിലായി. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി സന്നിധാനം അശുദ്ധമാക്കാന്‍ ആളുകള്‍ തയ്യാറായിരുന്നു എന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.
കൊച്ചി സിറ്റി പോലീസ് സ്‌റ്റേഷനിലാണ് പരാതി രേഖപ്പെടുത്തിയത്. കൊച്ചി പോലീസ് തന്നെയാണ് തിരുവനന്തപുരം നന്ദന്‍കോട്ടുള്ള ഫ്‌ളാറ്റില്‍ നിന്ന് രാഹുല്‍ ഈശ്വറിനെ അറസറ്റ് ചെയ്തത്. 153എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. മതസ്പര്‍ദ്ധ വളര്‍ത്തുന്നതടക്കമുള്ള നീക്കങ്ങള്‍ രാഹുല്‍ ഈശ്വറിന്റെ ഭാഗത്തുനിന്നുണ്ടായി എന്ന് പോലീസിന് ലഭിച്ച പരാതി.
യുവതികള്‍ സന്നിധാനത്ത് പ്രവേശിപ്പിച്ചാല്‍ സ്വയം മുറിവേല്‍പ്പിച്ച് രക്തം വീഴ്ത്തി അവിടം അശുദ്ധമാക്കാന്‍ സജ്ജരായി ഇരുപതോളം പേര്‍ ശബരിമലയിലുണ്ടായിരുന്നു എന്ന രാഹുല്‍ ഈശ്വറിന്റെ വെളിപ്പെടുത്തലാണ് വിവാദമായത്. അങ്ങനെ അശുദ്ധമാക്കി നട അടപ്പിക്കാനായിരുന്നു പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.