റിലീസിന് മുമ്പേ ആസിഫ് അലി ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി
സണ്‍ഡേ ഹോളിഡേ എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം ആസിഫ് അലി ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വിജയ് സൂപ്പറും പൗര്‍ണ്ണമിയും റിലീസിന് മുമ്പേ ആസിഫ് അലി ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി.
ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ എ.കെ സുനില്‍ നിര്‍മ്മിക്കുന്നത് ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റ് റെക്കോര്‍ഡ് തുകയായ അര കോടി രൂപയ്ക്കാണ് പ്ലേ ഫിലിസും വേള്‍ഡ് വൈഡ് ഫിലിസും ചേര്‍ന്ന് സ്വന്തമാക്കിയത്.
ഇതാദ്യമായാണ് ഒരു ആസിഫ് അലി ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റ് റിലീസിന് മുന്നേ തന്നെ ഇത്ര വലിയ തുകയ്ക്ക് വിറ്റുപോവുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക്സ് നടന്നുകൊണ്ടിരിക്കുന്നു.