ബാര്‍ കോഴ ; തുടരന്വേഷണത്തില്‍ ഇടപെടില്ല എന്ന് ഹൈക്കോടതി

ബാര്‍ക്കോഴക്കേസില്‍ വിജിലന്‍സ് കോടതി ഉത്തരവില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍മന്ത്രി കെ.എം.മാണി നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്.

കേസ് മൂന്ന് തവണ അന്വേഷിച്ച് തെളിവില്ലെന്ന് കണ്ടെത്തിയതാണെന്നും കേസില്‍ തുടരന്വേഷണം വേണമെന്ന് പറയുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് മാണി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി നവംബര്‍ 15ന് വീണ്ടും പരിഗണിക്കും.

കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഡിസംബര്‍ 10ന് മുന്‍പ് തുടര്‍നടപടികള്‍ക്കുള്ള അനുമതി ഹാജരാക്കാനും നിര്‍ദേശിച്ചിരുന്നു.