ബാഗുകളുടെ അമിത ഭാരം ; സ്‌കൂള്‍ കുട്ടികള്‍ ചുമട്ടുകാരല്ല : കോടതി
കുട്ടികള്‍ അമിത ഭാരമുള്ള ബാഗുകളും തൂക്കി സ്കൂളുകളില്‍ പോകുന്നതിനു എതിരെ ഹൈക്കോടതി. സ്‌കൂള്‍ കുട്ടികള്‍ ചുമട്ടുകാരല്ലെന്ന് കോടതി നിരീക്ഷിച്ചു. സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ആണ് ഹൈക്കോടതി പരാമര്‍ശമുണ്ടായത്.
അമിത ഭാരമുള്ള പുസ്തകങ്ങള്‍ സ്‌കൂളില്‍ തന്നെ സൂക്ഷിച്ചു വെയ്ക്കുവാന്‍ സംവിധാനം ഉണ്ടാക്കുകയോ മറ്റു ഇലക്ട്രോണിക് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. അല്ലാതെ കുട്ടികളെ കൊണ്ടു ചുമപ്പിക്കുന്നതെന്തിനെന്നും കോടതി ചോദിച്ചു.
എന്നാല്‍ സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതില്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും തങ്ങള്‍ ഒരു ഭരണ നിര്‍വ്വഹണ സ്ഥാപനം മാത്രമാണെന്നുമാണ് സിബിഎസ്ഇ കോടതിയെ അറിയിച്ചത്.