കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ വിവേചന നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തം
കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകളോടുള്ള എംബസിയുടെ വിവേചന നടപടികള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ രൂപീകരിച്ച, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ രെജിസ്‌ട്രേഡ് അസോസിയേഷന്‍ -FIRA KUWAIT എന്ന് പൊതുവേദിയുടെ യോഗം ഫിറകണ്‍വീനര്‍മാരും ലോക കേരളസഭാംഗങ്ങളുമായ ബാബു ഫ്രാന്‍സിസ്, ശ്രീംലാല്‍ എന്നിവരുടെ നേതൃത്വത്തില്‍, അബ്ബാസ്സിയ ഫോക്ക് ഓഡിറ്റോറിയത്തില്‍ നടന്നു
നേരിട്ടും, കത്തു മുഖേനയും ഇന്ത്യന്‍ എംബസിയെ സമീപിച്ചിട്ടും, കൂടി കാഴ്ചക്ക് സമയം അനുവദിക്കാനോ ബഹു വിദേശകാര്യ വകുപ്പുമന്ത്രി ശ്രീമതി സുഷമ സ്വരാജ് പങ്കെടുക്കുന്ന പ്രവാസി സമൂഹത്തിന്റെ യോഗത്തില്‍ പ്രവേശിക്കാനോ, ഫിറയിലെ 30 ഓളം സംഘടന പ്രതിനിധികള്‍ക്കും ലോകകേരളസഭാംഗങ്ങളുമായ ബാബു ഫ്രാന്‍സിസ്, ശ്രീംലാല്‍ എന്നിവര്‍ക്കും അനുവദിച്ചിട്ടില്ല.
കേരള സര്‍ക്കാരിന്റെ പ്രവാസി വകുപ്പിന്റെ(നോര്‍ക്ക)യുടെ കത്ത് ഇന്ത്യന്‍ എംബസിക്ക് ലഭിച്ചിട്ടില്ല എന്നാണ് കാരണമായി ഇന്ത്യന്‍ എംബസി അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ലോക കേരള സഭാംഗമായ ബാബു ഫ്രാന്‍സീസ് നിരന്തരമായി കേരള സര്‍ക്കാരിലെ മുഖ്യമന്ത്രിയുടെ അഡിഷണല്‍ സെക്രട്ടറി ശ്രീ രവീന്ദ്രന്‍, നോര്‍ക്ക സി ഇ ഒ ശ്രീ ഹരികൃഷ്ണന്‍ നമ്പൂതിരി, ലോക കേരളസഭ സ്‌പെഷല്‍ ഓഫീസര്‍ ശ്രീ ആഞ്ചലോസ് എന്നിവരുമായി ബന്ധപ്പെട്ട് അടിയന്തിരമായി സര്‍ക്കാര്‍ തയ്യാറാക്കിയ കത്ത് ഔദ്യോഗികമായി ഇന്ത്യന്‍ എംബസിക്ക് കൊടുത്തിട്ടും നിലപാട് തിരുത്താന്‍ എംബസി തയ്യാറായിട്ടില്ല. പ്രവാസികളില്‍ ഭൂരിഭാഗവും കേരളീയരായിരിക്കെ കേരള സര്‍ക്കാരിന്റെ പ്രവാസി പ്രതിനിധികളേയും, രജിട്രേഷന്‍ നിലവിലുള്ള പ്രധാനപ്പെട്ട സംഘടന പ്രതിനിധികളേയും ഒഴിവാക്കിയതിനെതിരേയും ഇന്ത്യന്‍ എംബസി നടപടികള്‍ക്കെതിരേയും നടപടികള്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ യോഗം തീരുമാനിച്ചുയോഗത്തില്‍ പങ്കെടുത്ത സംഘടന പ്രതിനിധികള്‍ ഫെഡറേഷന്റെ പരിപാടികള്‍ക്ക് പിന്തുണ അറിയിച്ചു.