ചരിത്രമായി പാര്‍ക്കര്‍ സോളാര്‍ പ്രോബ് ; സൂര്യനടുത്ത് എത്തുന്ന ആദ്യ മനുഷ്യ നിര്‍മ്മിത വസ്തു

ശൂന്യാകാശത്ത് പുതിയ ചരിത്രം കുറിച്ചു നാസ വിക്ഷേപിച്ച പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്ന ബഹിരാകാശ പേടകം. സൂര്യനടുത്ത് എത്തുന്ന ആദ്യ മനുഷ്യ നിര്‍മ്മിത വസ്തുവെന്ന റെക്കോഡ് ഇനി ഈ പേടകത്തിനു സ്വന്തം.

പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യന്റെ 26.55 ദശലക്ഷം മൈല്‍ അടുത്തുകൂടി ഒക്ടോബര്‍ 29ന് പുലര്‍ച്ചെ 1.04 മണിക്ക് കടന്നുപോയതായി നാസ അറിയിച്ചു.

സൂര്യന്റെ ഉപരിതലത്തിലെ താപനില ഊഹിക്കാന്‍ പോലും കഴിയാവുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ ഏറെ ശ്രദ്ധയോടെയാണ് ഈ പേടകം തയ്യാറാക്കിയിരിക്കുന്നത്. ഏത് കൊടും ചൂടിനേയും പ്രതിരോധിക്കാനുള്ള താപകവചം കൊണ്ട് മൂടിയതാണ് പേടകം.

സൂര്യനില്‍ നിന്നുള്ള വികരണങ്ങളെ കുറിച്ചും സൗരവാതങ്ങളെ കുറിച്ചും നിര്‍ണായകമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പേടകത്തിന് സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൂര്യന്റെ പുറം പാളിയായ കൊറോണയെ കുറിച്ച് പഠിക്കുക എന്ന ഉദ്ദേശ്യത്തോടെ ആണ് പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ വിക്ഷേപണം.