അമേരിക്കയില്‍ സ്റ്റുഡിയോയില്‍ വെടിവെപ്പ് ; രണ്ടുപേര്‍ കൊല്ലപ്പെട്ടു
അമേരിക്കയിലെ ഫ്ലോറിഡയില്‍ പ്രവര്‍ത്തിക്കുന്ന യോഗ സ്റ്റുഡിയോയിലാണ് വെടിവെപ്പ് ഉണ്ടായത്. വെടിവയ്പ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ആയുധധാരിയായ അംഗരക്ഷകനാണ് വെടിവെച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. വെടിയേറ്റ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണം നടത്തിയ ശേഷം അംഗരക്ഷകനും ആത്മഹത്യ ചെയ്തതായി പൊലീസ് അറിയിച്ചു. ഇതുവരെ വെടിയുതിര്‍ക്കാനുണ്ടായ സാഹചര്യത്തെപ്പറ്റി വ്യക്തത വന്നിട്ടില്ല. ഫ്ലോറിഡയുടെ തലസ്ഥാന നഗരമായ തലാഹാസീയില് വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം.
അംഗരക്ഷകന് നടത്തിയ ആക്രമണം അറിഞ്ഞ് സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയ പൊലീസ് ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ അതിവേഗം ആശുപത്രിയിലെത്തിച്ചു. എന്നാല്‍, അവരില്‍ രണ്ട് പേരെ രക്ഷിക്കാനായില്ല.