3000 കോടിക്ക് പ്രതിമയുണ്ടാക്കി പൊങ്ങച്ചം കാണിക്കുന്ന രാജ്യത്തിന് ധനസഹായം നല്‍കാന്‍ പാടില്ല എന്ന് ബ്രിട്ടന്‍
ബ്രിട്ടീഷ് പാര്‍ലമെന്റേറിയന്‍ പീറ്റര്‍ ബോണ്‍ ആണ് 3000 കോടി രൂപ മുടക്കി പ്രതിമ നിര്‍മിച്ച് പൊങ്ങച്ചം കാണിക്കുന്ന രാജ്യത്തിന് ധനസഹായം നല്‍കേണ്ടതില്ലെന്ന് തുറന്നടിച്ചത്. സര്‍ദാര്‍ പട്ടേല്‍ പ്രതിമയ്ക്ക് അടിത്തറ പാകിയ 2012 മുതല്‍ 2018 വരെ ഇന്ത്യക്ക് ബ്രിട്ടന്‍ ഒരു ബില്യണ്‍ പൗണ്ടിലേറെ (ഏകദേശം 9400 കോടി രൂപ) സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നും പീറ്റര്‍ ബോണ്‍ ചൂണ്ടിക്കാട്ടിയതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടുചെയ്തു.
ഇന്ത്യക്ക് ബ്രിട്ടണ്‍ പരമ്പരാഗതമായി നല്‍കിവന്നിരുന്ന ധനസഹായം 2015ല്‍ നിര്‍ത്തലാക്കിയിരുന്നെങ്കിലും സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പദ്ധതികള്‍ നടപ്പാക്കാനും ഇപ്പോഴും സാമ്പത്തിക സഹായം നല്‍കിവരുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യ മേഖയില്‍ ഉള്‍പ്പെടെ കടുത്ത വെല്ലുവിളികള്‍ നേരിടുമ്പോള്‍ 3000 കോടി രൂപയോളം മുടക്കി സര്‍ദാര്‍ പട്ടേല്‍ പ്രതിമ നിര്‍മിച്ച മോദി സര്‍ക്കാരിനെതിരെ രാജ്യാന്തര തലത്തില്‍ വിമര്‍ശങ്ങള്‍ ഉയര്‍ന്ന സമയം തന്നെയാണ് ബ്രിട്ടീഷ് പാര്‍ലമെന്റേറിയനും വിഷയത്തില്‍ പ്രതികരിച്ചത്.