പാക് ചാരന് സുപ്രധാന വിവരങ്ങള്‍ കൈമാറി ; ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍

പാക്കിസ്താന്‍ ഏജന്റിന് സൈന്യത്തിന്റെ സുപ്രധാന വിവരങ്ങള്‍ കൈമാറിയ ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍. ഷെയ്ക്ക് റിയാസുദ്ദീന്‍ എന്ന ജവാനാണ് അറസ്റ്റിലായത്. ഇയാളെ മാസങ്ങളായി ബിഎസ്എഫ് ഇന്റലിജെന്‍സ് നിരീക്ഷിച്ചു വരികയായിരുന്നു.

മഹാരാഷ്ട്രയിലെ ലത്തൂര്‍ ജില്ലയിലെ റെന്‍പുര സ്വദേശിയാണ് റിയാസുദ്ദീന്‍. പഞ്ചാബിലെ ഫിറോസ്പൂരിലെ ബിഎസ്എഫ് 29ാം ബറ്റാലിയനില്‍ ആയിരുന്നു ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്.

രണ്ട് മൊബൈല്‍ ഫോണുകളും ഏഴ് സിം കാര്‍ഡുകളും ഇയാളില്‍ നിന്നും പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി.

പാക്കിസ്താന്‍ രഹ്യാന്വേഷണ വിഭാഗത്തിന്റെ ഏജന്റും ചാരനുമായ മിറാജ് ഫൈസല്‍ എന്നയാള്‍ക്കാണ് റിയാസുദ്ദീന്‍ അതിര്‍ത്തി വേലികളുടെയും അതിര്‍ത്തിയിലെ റോഡുകളുടെയും ഉള്‍പ്പെടെ നിര്‍ണായക ദൃശ്യങ്ങള്‍ കൈമാറിയത്. ബിഎസ്എഫ് ഉദ്യോഗസ്ഥരെ ബന്ധപ്പെടേണ്ട നമ്പറുകളും കൈമാറിയവയില്‍ ഉള്‍പ്പെടും.