കശ്മീരില്‍ ഏറ്റുമുട്ടല്‍ ; രണ്ട് ഭീകരരെ സൈന്യം വധിച്ചു
ഷോപ്പിയാന്‍: കശ്മീരില്‍ ഷോപ്പിയാനിലെ ഖുദ്പോര ഗ്രാമത്തില്‍ സൈനികരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊലപ്പെട്ടു. മുഹമ്മദ് ഇര്‍ഫാന്‍ ഭട്ട്, ഷഹീദ് മിര്‍ എന്നീ ഭീകരരെയാണ് സൈന്യം വധിച്ചത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ അംഗങ്ങളാണ് ഇരുവരും. ഇരുവരും രക്ഷപെടാന്‍ ശ്രമം നടത്തിയെങ്കിലും സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഇവരില്‍ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് ഇവിടെ തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് ഭീകരര്‍ സൈന്യത്തിന് നേരെ വെടിവച്ചെങ്കിലും സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു.