വേള്‍ഡ് മലയാളി കൗണ്‍സില്‍ മലയാള ദിനം ആചരിച്ചു
വേള്‍ഡ് മലയാളി കൗണ്‍സില്‍ ലോക വ്യാപകമായി കേരളസര്‍ക്കാറിന്റെ മലയാള മിഷനുമായി സഹകരിച്ചു ”ഭൂമി മലയാളം” എന്ന പേരില്‍ ഈ മാസം ഒന്ന് മുതല്‍ നാലു വരെ നടത്തി പോന്ന കേരള പിറവി ദിനാചരണങ്ങളുടെ ഭാഗമായി നവംബര്‍ മൂന്ന് ശനിയാഴ്ച വൈകുന്നേരം 7.30 മുതല്‍ സല്‍മാനിയ ഇന്ത്യന്‍ ഡിലൈറ്റ്‌സ് ഹാളില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് മലയാള ഭാഷപ്രതിഞ്ജയും, സെമിനാറും സംഘടിപ്പിച്ചു. വൈസ് പ്രസിഡണ്ട് ജഗത് കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ പ്രസിഡണ്ട് എഫ്.എം. ഫൈസല്‍ അദ്ധൃക്ഷത വഹിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്‌ളോബല്‍ അംബാസിഡര്‍ ശ്രീ സോമന്‍ ബേബി അംഗങ്ങള്‍ക്ക് ഭാഷാ പ്രതിഞ്ജ ചൊല്ലി കൊടുത്തു. ശ്രീ ഇ.എ. സലീം സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തി.
ശ്രീ എ.എസ്.ജോസ്, ശ്രീ .പി. ഉണ്ണികൃഷ്ണന്‍, എന്നിവര്‍ മലയാള ഭാഷയെ കുറിച്ച് സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ടോണി നെല്ലിക്കന്‍, സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, വൈസ് ചെയര്‍പേര്‍സണ്‍ മൃദുല ബാലചന്ദ്രന്‍, വനിതാ വിഭാഗം പ്രസിഡ്ണ്ട് റ്റിറ്റി വില്‍സണ്‍, ജയശ്രീ സോമനാഥ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ലോകം മുഴുവന്‍ വൃാപിച്ചു കിടക്കുന്ന മലയാളത്തിന്റേയും മലയാളിയുടേയും സൗഹൃദവും സ്‌നേഹവും ഐക്യവും സെമിനാറില്‍ വിഷയമായി. വനിതാ വിഭാഗം സെക്രട്ടറി ശൈലജാ ദേവിയുടെ നേതൃത്വത്തില്‍ നടത്തിയ മലയാള ഭാഷാ പരിജ്ഞാന പരീക്ഷയില്‍ ലീബാ രാജേഷ് വിജയിയായി. സതിവിശ്വനാഥ്, വിജി രവി, ഷൈനി നിത്യന്‍, ബാലചന്ദ്രന്‍ കുന്നത്ത് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ട്രഷറര്‍ ബിജു മലയില്‍ നന്ദി പറഞ്ഞു.