‘ഹോപ്പ് ഫോര്‍ ദി ബെസ്റ്റ്’ ചാരിറ്റി ഗാല ബെനിന്‍ സിറ്റിയിലെ കുരുന്നുകള്‍ക്ക് താങ്ങാകും
വിയന്ന: പ്രോസി ഗ്ലോബല്‍ ചാരിറ്റി ഫൗണ്ടേഷന്‍ ഒസയുവ ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘ഹോപ്പ് ഫോര്‍ ദി ബെസ്റ്റ്’ ചാരിറ്റി ഗാല നവംബര്‍ 17ന് നടക്കും. വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ നൈജീരിയയുടെ അംബാസിഡര്‍ ശ്രീമതി വിവിയന്‍ ഒക്കെക്കോ മുഖ്യ അതിഥിയായിരിക്കും.
നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവരുടെ കലാപ്രകടനങ്ങളും, ഭക്ഷണ പാനീയങ്ങളും, ലൈവ് സംഗീതസദസും ചാരിറ്റി ഷോയുടെ മുഖ്യ ആകര്‍ഷണമായിരിക്കും. വിയന്നയിലെ ഇരുപതാമത്തെ ജില്ലയിലുള്ള റഫായേല്‍ഗാസെ 11-ലാണ് പരിപാടികള്‍ നടക്കുന്നത്.
ചാരിറ്റി പ്രോഗ്രാമിലൂടെ ലഭിക്കുന്ന തുക നൈജീരിയയിലെ ബെനിന്‍ സിറ്റിയിലുള്ള നിരാലംബരായ കുട്ടികളെ സഹായിക്കാന്‍ ലഭ്യമാക്കും. കഴിഞ്ഞ അഞ്ച് വര്‍ഷമായിട്ട് വിയന്നയില്‍ നടക്കുന്ന ഹോപ്പ് ഫോര്‍ ദി ബെസ്റ്റ് ഇതിനോടകം വിവിധ രാജ്യങ്ങളിലെ നിരവധിപേര്‍ക്ക് തുണയായി.പ്രോസി ഗ്ലോബല്‍ ചാരിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ ഏവരെയും പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്തു.