ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍- ബ്രെസ്റ്റ് കാന്‍സര്‍ സ്‌ക്രീനിംഗും, ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം കുവൈറ്റ്, യൂണിമണി എക്‌സ്‌ചേഞ്ച് എന്നിവരുടെ സഹകരണത്തോടെ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് സാധാരണക്കാരും താഴ്ന്ന വരുമാനക്കാരുമായ ഖൈത്താന്‍ ബ്ലോക്ക് 5-ലെ അല്‍ അബ്ര ക്ലീനിംഗ് തൊഴിലാളി ക്യാമ്പിലെ വനിതകള്‍ക്കായിട്ടാണ് 2018 നവംബര്‍ 2ന് സംഘടിപ്പിച്ചത്.
ഇന്‍ഡ്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവടങ്ങളില്‍ നിന്നുള്ള 250 ഓളം വനിതകള്‍ പങ്കെടുത്തു. കുവൈറ്റ് കാന്‍സര്‍ കണ്‍ട്രോള്‍ സെന്ററിലെ ഡോക്ടര്‍.സുസോവന സുജിത് നായര്‍ ഇന്ത്യന്‍ ഡോക്ടര്‍സ് ഫോറത്തിനെ പ്രതിനിധീകരിച്ച് ക്യാമ്പ് നയിച്ചു. ഇവന്റ് കോര്‍ഡിനേറ്ററും ഐഎസിസി അംഗവും അശരണര്‍ക്കിടയിലെ സാമൂഹ്യപ്രവര്‍ത്തകയുമായ ശ്രീമതി ഷൈനി ഫ്രാങ്ക് ഏകദിന മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
ലോക കേരളസഭാംഗവും ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡണ്ടുമായ ബാബു ഫ്രാന്‍സീസ് സമാപന യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയും മൊമെന്റോ നല്‍കി മെഡിക്കല്‍ ടീമിനെ ആദരിക്കുകയും ചെയ്തു. യൂണിമണി എക്‌സ്‌ചേഞ്ച്‌നെ പ്രതിനിധീകരിച്ച് ശ്രീമതി. ലക്ഷ്മി പങ്കെടുക്കുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.