അടിവസ്ത്രം മാത്രം ഇട്ടിട്ടു കൃപാൺ ധരിച്ചു ; ഷാരൂഖാന്റെ സീറോയ്‌ക്കെതിരേ ബിജെപി
മറ്റൊരു ഷാരൂഖ് ഖാന്‍ ചിത്രത്തിനെതിരെയും ബിജെപി രംഗത്ത്. ഷാരൂഖ് സിനിമകള്‍ റിലീസ് ആകുമ്പോള്‍ ചെയ്യുന്ന സ്ഥിരം പ്രതിഷേധവും ഭീഷണിയും ഇത്തവണയും ബിജെപി പുറത്തെടുക്കാന്‍ മറന്നില്ല. ഇത്തവണ സിഖ് മതവികാരം വ്രണപ്പെടുത്തുന്നുന്ന രംഗമുണ്ടെന്ന് ആരോപിചാണ് ബിജെപി രംഗത്ത് വന്നിരിക്കുന്നത്.
ഡൽഹിയിലെ ബിജെപി എം.എല്‍.എ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സയാണ് സിനിമയിലെ ഒരു രംഗം സിഖുകാരുടെ വികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതിയുമായി രംഗത്തുവന്നത്.
രജോരി ഗാര്‍ഡന്‍ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി അംഗമാണ് ഡല്‍ഹിയിലെ സിഖ് ഗുരുദ്വാര മനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി കൂടിയായ മഞ്ജീന്ദർ സിങ്. ചിത്രത്തിന്റെ സംവിധായകന്‍ ആനന്ദ് എല്‍ റായ്, നായകൻ ഷാരുഖ് ഖാന്‍ എന്നിവര്‍ക്കെതിരേ ന്യൂഡൽഹിയിലെ നോർത്ത് അവന്യൂ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ് ഇപ്പോള്‍.
ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഈ പോസ്റ്ററിൽ സിഖ് മതചിഹ്നമായ കൃപാണുമായി അടിവസ്ത്രം മാത്രം ധരിച്ച് നില്‍ക്കുന്ന ഷാരുഖിന്റെ ദൃശ്യമുണ്ടായിരുന്നു. ഇത് സിഖ് മതത്തെ അവഹേളിക്കുന്നതാണെന്ന് കാണിച്ചാണ് സിങ് പോലീസിൽ പരാതി നൽകിയത്.
സീനുകള്‍ വെട്ടിമാറ്റിയില്ലെങ്കില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പും മഞ്ജീന്ദർ സിങ് സിര്‍സ നല്‍കിയിട്ടുണ്ട്. സിഖ് മതസ്ഥര്‍ മാത്രമേ കൃപാൺ ധരിക്കാവൂ എന്നാണ് വിശ്വാസം. ഡിസംബര്‍ 21 നാണ് ചിത്രത്തിന്റെ റിലീസ്.