ഒ.ഐ.സി.സി ഇറ്റലിയുടെ കുടുംബ സംഗമവും, മെമ്പര്‍ഷിപ്പ് ക്യാമ്പയിനും റോമില്‍
ജെജി മാത്യു മാന്നാര്‍
റോം: കോണ്‍ഗ്രസുക്കാരുടെ കൂട്ടായ പ്രവര്‍ത്തനത്തിന് കരുത്ത് പകരാന്‍ കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ (KPCC) പ്രവാസി പോഷക സംഘടനയായ ഒ.ഐ.സി.സി (Overseas Indian Cultural Congress) ഇറ്റലിയുടെ നേതൃത്വത്തില്‍ റോമില്‍ കുടുംബ സംഗമവും, മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംഘടിപ്പിക്കും. നവംബര്‍ 11ന് രാവിലെ 10.30 മുതല്‍ കോര്‍ണേലിയയില്‍ വിയ ഫ്രാന്‍സെസ്‌കോ ആല്‍ബെര്‍ഗോട്ടി-75ല്‍ പരിപാടികള്‍ നടക്കും.
സംജാതമാകുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണ്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന്റെ ആവശ്യമാണ്. പ്രവാസികളായ കോണ്‍ഗ്രസുക്കാരുടെ കൂട്ടായ പ്രവര്‍ത്തനം ഈ ഘട്ടത്തില്‍ പാര്‍ട്ടിയ്ക്ക് കരുത്ത് പകരുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിറുത്തിയാണ് ഇറ്റലിയില്‍ കോണ്‍ഗ്രസ് അനുഭാവികളുടെ സമ്മേളനം.
വിവരങ്ങള്‍ക്ക്:
ജോര്‍ജ്: 3293936939, ബോബന്‍: 3883579549, ഷൈന്‍: 3293517107