പാക് അധീന കശ്മീരിലൂടെ ചൈനയുടെ ബസ് സര്‍വീസ് തുടങ്ങി ; പ്രതിഷേധിച്ച് ഇന്ത്യ

പാക് അധീന കശ്മീരിലൂടെ ചൈന സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ചു. പാകിസ്താനിലെ ലാഹോറിനും ചൈനയിലെ കഷ്ഗറിനും ഇടയിലുള്ള ബസ് സര്‍വീസ് തിങ്കളാഴ്ചയാണ് ആരംഭിച്ചത്. പാക് അധീന കശ്മീരിലെ നിര്‍ദിഷ്ട ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴി കടന്നുപോകുന്ന പ്രദേശത്തുകൂടി ആണ് ബസ് കടന്നുപോകുന്നത്. ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ബസ് സര്‍വീസ് നടത്തുന്നത്.

യാത്രക്കാരുടെ വിസയും പാസ്പോര്‍ട്ടും മറ്റു യാത്ര രേഖകളും പരിശോധിച്ച ശേഷം മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ഒരാള്‍ക്ക് 20 കിലോയില്‍ കൂടുതല്‍ ലഗ്ഗേജ് കൊണ്ടു പോകാനും സാധിക്കില്ല. നവംബര്‍ മൂന്നിനാണ് ബസ് സര്‍വീസ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു.