റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ചു ബാഹുബലിയെ പിന്നിലാക്കി വിജയുടെ സര്‍ക്കാര്‍
തമിഴ് താരം വിജയ് അഭിനയിച്ച പുതിയ ചിത്രമായ സര്‍ക്കാര്‍ ആണ് ആദ്യ ദിന കളക്ഷനില്‍ ബാഹുബലിയെ പോലും പിന്നിലാക്കി കുതിക്കുന്നത്. കേരളത്തിലും വലിയ ആരാധക പിന്തുണ ഉള്ള താരത്തിന് ഇതുവരെ മലയാളക്കര കാണാത്ത അത്രയും റെക്കോര്‍ഡ് പ്രദര്‍ശനമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത് എങ്കിലും കലക്ഷന് കുറവ് വന്നിട്ടില്ല എന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആദ്യ ദിനം കഴിയുമ്പോള്‍ കേരളത്തിലും തമിഴ്നാട്ടിലും കളക്ഷന്‍ വാരിക്കൂട്ടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
മലയാള സിനിമയിലെ ബിഗ് റിലീസ് എന്ന് പറഞ്ഞെത്തിയ കായംകുളം കൊച്ചുണ്ണിയ്ക്ക് 350 ന് മുകളില്‍ തിയറ്ററുകളായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ നാനൂറിന് മുകളില്‍ സ്‌ക്രീനുകളാണ് സര്‍ക്കാരിനു ലഭിച്ചത്. ഇതോടെ കേരളത്തില്‍ ഏറ്റവുമധികം സക്രീനുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമ സര്‍ക്കാര്‍ ആയി മാറി. മൂന്നുറിലധികം ഫാന്‍സ് ഷോ കളും സംഘടിപ്പിച്ചിരുന്നു. അതില്‍ 25 എണ്ണം ലേഡീസ് ഫാന്‍സ് ഷോ കളുമായിരുന്നു. പല സെന്ററുകളിലും പുലര്‍ച്ചെ നാലര മണിയോടെ ഫാന്‍സ് ഷോ ആരംഭിച്ചിരുന്നു. 561 സ്‌ക്രീനുകളില്‍ 24 മണിക്കൂര്‍ മാരത്തോണ്‍ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.
കേരള ബോക്സോഫീസിലെ പോലെ തന്നെ കൊച്ചി മള്‍ട്ടിപ്ലെക്സിലും തിരുവനന്തപുരം ഏരിയാപ്ലെക്സിലും സിനിമയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മള്‍ട്ടിപ്ലെക്സില്‍ റിലീസ് ദിവസം 46 ഷോ ആയിരുന്നു ലഭിച്ചത്. ഇതില്‍ നിന്നും 16 ലക്ഷത്തോളമായിരുന്നു സിനിമ നേടിയത്. അതേ സമയം തിരുവനന്തപുരം ഏരിയാപ്ലെക്സില്‍ 91 പ്രദര്‍ശനങ്ങളില്‍ നിന്നും 33 ലക്ഷത്തോളം സ്വന്തമാക്കി സര്‍ക്കാര്‍ പുതിയൊരു റെക്കോര്‍ഡാണ് എഴുതി ചേര്‍ത്തിരിക്കുന്നത്. റിലീസ് ദിവസം പതിനെട്ട് ലക്ഷമായിരുന്നു കായംകുളം കൊച്ചുണ്ണിയ്ക്ക് ലഭിച്ചിരുന്നത്. ഇതോടെ കൊച്ചുണ്ണിയെ രണ്ടാം സ്ഥാനത്താക്കി സര്‍ക്കാര്‍ മുന്നിലെത്തിയിരിക്കുകയാണ്.
ചെന്നൈ സെന്ററില്‍ നിന്നും ആദ്യദിനം 2.37 കോടിയായിരുന്നു സര്‍ക്കാരിന് ലഭിച്ചിരുന്നത്. റിലീസ് ദിവസം ഇവിടെ നിന്നും രണ്ട് കോടിയ്ക്ക് മുകളില്‍ നേടുന്ന ആദ്യചിത്രമായി സര്‍ക്കാര്‍ മാറി. 1.76 കോടി സ്വന്തമാക്കിയ രജനികാന്തിന്റെ കാലയാണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് വിജയ് നായകനായ മെര്‍സലാണുള്ളത്. ആദ്യ ദിവസം 1.52 കോടിയായിരുന്നു മെര്‍സലിന് ലഭിച്ചിരുന്നത്. 70 കോടിയാണ് ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍. അതുപോലെ അമേരിക്ക, ആസ്‌ട്രേലിയ ,യു കെ എന്നിവിടങ്ങളിലും ചിത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.