ലൈംഗിക പീഡനം ; പി.കെ.ശശിക്ക് എതിരെ പരാതിയുമായി യുവതി വീണ്ടും രംഗത്ത്

ലോകത്തിനു മുന്നില്‍ ഒത്തു തീര്‍പ്പാക്കി എന്ന് പാര്‍ട്ടി പറഞ്ഞ പീഡന വിവരം വീണ്ടും വാര്‍ത്തകളില്‍. പി.കെ.ശശിയുടെ വിവാദ ഓഡിയോ ഉള്‍പ്പെടുത്തി വീണ്ടും സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തുമായി പരാതിക്കാരി രംഗത്ത് വന്നു . ‘ശശി ചെയ്ത തെറ്റെന്തെന്ന് ഈ ഓഡിയോ കേട്ടാല്‍ താങ്കള്‍ക്ക് ബോധ്യപ്പെടും’ – എന്നാണ് പരാതിക്കാരി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് അയച്ച ഇ-മെയിലില്‍ പറയുന്നത്.

ശശിയ്‌ക്കെതിരായ അന്വേഷണം അട്ടിമറിയ്ക്കാന്‍ ശ്രമിയ്ക്കുകയാണെന്ന് തനിയ്ക്ക് സംശയമുണ്ടെന്നാണ് പരാതിക്കാരി പറയുന്നത്. തന്നെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പല തവണ ശ്രമമുണ്ടായി. പി.കെ.ശശി ഇപ്പോഴും പാര്‍ട്ടിയില്‍ സജീവമെന്നും അന്വേഷണകമ്മീഷന്‍ അംഗങ്ങളുമായി വേദി പങ്കിടുന്നെന്നും പരാതിക്കാരി കത്തില്‍ പറയുന്നു. വിഷയത്തില്‍ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് വൈകിക്കാന്‍ ശ്രമമെന്നും ഡിവൈഎഫ്‌ഐ വനിതാനേതാവിന്റെ കത്തിലുണ്ട്.