പൂഞ്ഞാര്‍ വ്യാഘ്രം പി.സി. യെന്ന് ജയശങ്കര്‍

ശബരിമല വിഷയത്തില്‍ പി.സിയുടെ നിലപാടിനെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കിട്ട് കൊട്ട് കൊടുത്ത് ജയശങ്കര്‍. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന പന്തളം രാജ കുടുംബാംഗം പക്ഷെ പി സി ജോര്‍ജ്ജ് നടത്തിയ വിശ്വാസ സംരക്ഷണ സമരത്തില്‍ ഉദ്ഘടകനായി എത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി യാണ് ജയശങ്കര്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിക്കുന്നത്.

അഡ്വ. ജയശങ്കറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പുലിവാഹനനാണ് ശബരിമല അയ്യപ്പൻ; പൂഞ്ഞാർ വ്യാഘ്രമാണ് പിസി ജോർജ് എംഎൽഎ.
സെപ്റ്റംബർ 28 മുതൽ ഇന്നുവരെ ശബരിമലയിലെ യുവതി പ്രവേശത്തെ ഇത്രയും ശക്തമായി എതിർത്ത, ഭഗവാൻ്റെ നൈഷ്ഠിക ബ്രഹ്മചര്യം കാക്കാൻ പണിപ്പെട്ട മറ്റൊരു നേതാവില്ല. ഒരൊറ്റ അഴിഞ്ഞാട്ടക്കാരിയെയും എരുമേലി വഴി പോകാൻ അനുവദിക്കില്ല എന്നു പ്രഖ്യാപിച്ചതും പിസി തന്നെ.

മുഖ്യമന്ത്രിയുടെ യോഗം തൃണവൽഗണിച്ച പന്തളത്തെ മുൻ രാജാവ് എരുമേലിയിൽ പിസി ജോർജിൻ്റെ ഉപവാസം ഉദ്ഘാടനം ചെയ്തു. തന്ത്രി കുടുംബവും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

മതം ഏതായാലും വിശ്വാസം സംരക്ഷിക്കപ്പെടണം എന്നാണ് ജോർജിൻ്റെ നിലപാട്. അയ്യപ്പ ഭഗവാനെ വിശ്വാസികൾക്കു വിട്ടുകൊടുക്കണം, ശബരിമലയെ നാസ്തിക മുക്തമാക്കണം, അഴിഞ്ഞാട്ടക്കാരികളെ നിലയ്ക്കു നിർത്തണം.

വാവരുസ്വാമിക്കൊപ്പം അയ്യപ്പ ഭക്തർ പൂഞ്ഞാർ പുലിയെ ആരാധിക്കുന്ന കാലം അകലെയല്ല.

സ്വാമിയേ ശരണമയ്യപ്പ!

https://www.facebook.com/AdvocateAJayashankar/photos/a.753112281485167/1757755127687539/?type=3&theater