റോമിലെ കേരള ലത്തിന്‍ സമൂഹത്തിന്റെ തീര്‍ത്ഥാടനം ശ്രദ്ധേയമായി

ജെജി മാത്യു മാന്നാര്‍

റോം: കേരള ലത്തിന്‍ കത്തോലിക്ക ഇടവകയായ വി. ഫ്രാന്‍സീസ് സേവ്യര്‍ ദേവലായത്തിന്റെ ആഭിമുഖ്യത്തില്‍ വിശ്വാസികള്‍ റോമിലെ വിശുദ്ധ സ്ഥലങ്ങളില്‍ തീര്‍ത്ഥാടനം നടത്തി. ഇടവക വികാരി ഫാ. സനു ഔസേഫിന്റെ നേതൃത്വത്തില്‍ സന്യസ്ഥരും വിശ്വാസികളും ഉള്‍പ്പെടെ ഇരുന്നൂറോളം മലയാളികള്‍ പങ്കെടുത്തു.

റോമിലെ പ്രമുഖ തീര്‍ത്ഥാടന സ്ഥലമായ സുബിയാകോയില്‍ സന്ദര്‍ശനം നടത്തിയ സംഘം, തിവോളിയിലെ വില്ലാ ദിഎസ്റ്റേയും കണ്ടാണ് മടങ്ങിയത്. മിലറ്റ് രാജപ്പന്‍, മാര്‍ഗരറ്റ്, ജോണ്‍, രൂപ, തേരേസിന തുടങ്ങിയ കമ്മിറ്റി അംഗങ്ങള്‍ തിര്‍ത്ഥാടനത്തിന് ക്രമീകരണങ്ങള്‍ ഒരുക്കി. തീര്‍ത്ഥാടനത്തില്‍ പങ്കു ചേര്‍ന്ന എല്ലാവര്‍ക്കും കമ്മിറ്റി നന്ദി അറിയിച്ചു.