മഴവില്‍ മാമാങ്കം മെഗാ ഷോയുമായി സ്വിസ്സിലെ ബി ഫ്രണ്ട്‌സ്: ഫെബ്രുവരി 24ന് സൂറിച്ചില്‍ സംഘടിപ്പിക്കുന്ന ഷോയുടെ ടിക്കറ്റ് റിസര്‍വേഷന് തുടക്കമായി
സൂറിച്ച്: സ്വിറ്റസര്‍ലണ്ടിലെ മലയാളികള്‍ക്ക് എന്നും പുതുമയാര്‍ന്ന പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു പ്രശംസകള്‍ നേടിയിട്ടുള്ള സ്വിറ്റസര്‍ലണ്ടിലെ പ്രമുഖ മലയാളീ സംഘടനയായ ബി ഫ്രണ്ട്സ് സ്വിറ്റ്‌സര്‍ലന്‍ഡ്, എല്ലാവര്‍ഷവും ഓണാഘോഷങ്ങളിലൂടെ പ്രശസ്തരായ കലാകാരന്മാരെ സ്വിസ്സ് മലയാളികള്‍ക്കായി പരിചയപ്പെടുത്തുകയും,കൂടാതെ നിരവധി സ്റ്റേജ് ഷോകള്‍ സൂറിച്ചില്‍ സംഘടിപ്പിക്കുകയും,ഗാനഗന്ധര്‍വന്‍ ശ്രീ യേശുദാസിനേയും, വാനമ്പാടി കെ എസ് ചിത്രയെയും സൂറിച്ചില്‍ ആദ്യമായി ഒരേ വേദിയില്‍ അണിനിരത്തി സ്വിസ്സ് മലയാളികളുടെ മുക്തകണ്ഠം പ്രശംസ നേടിയെടുത്തതിനുശേഷം സ്വിസ് മലയാളികള്‍ക്കായി വീണ്ടുമൊരു മുഴുനീള നൃത്ത സംഗീത മെഗാഷോയുമായി എത്തുന്നു, ‘മഴവില്‍ മാമാങ്കം’
‘മഴവില്‍ മാമാങ്കം’ എന്ന ടൈറ്റില്‍ പേരില്‍ പ്രശസ്ത സൗത്ത് ഇന്ത്യന്‍ സിനിമാതാരവും നര്‍ത്തകിയുമായ റിമ കല്ലിങ്കലിലിന്റെ നേതൃത്വത്തിലുള്ള മെഗാഷോയില്‍ പ്രശസ്ത ഗായകനും നടനും യുവജനങ്ങളുടെ ഹരവുമായ സിദ്ധാര്‍ത്ഥ മേനോന്‍, ഫ്‌ലവര്‍സ് ടീവിയിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന ഗായികയായ ലക്ഷ്മി ജയന്‍, കലാഭവന്‍ മണിയുടെ പിന്തുടര്‍ച്ചക്കാരിയും നാടന്‍ പാട്ടുകളുടെ രാജകുമാരിയുമായ പ്രസീത, നല്ലൊരു വയലിനിസ്റ്റും ഗായകനുമായ മനോജിനോടുമൊപ്പം റിമാ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള മാമാങ്കം സ്‌കൂള്‍ ഓഫ് ഡാന്‍സിലെ പ്രശസ്തരായ നര്‍ത്തകരും നര്‍ത്തകികളും ഈ മെഗാഷോയില്‍ ഒന്നിക്കുന്നു.
2019 ഫെബ്രുവരി 24നു സുറിച്ച ഹോര്‍ഗനില്‍ വെച്ച് നടത്തപ്പെടുന്ന മെഗാഷോയുടെ ലോഗോ പ്രകാശനവും ആദ്യ ടിക്കറ്റ് വില്പനയും അഫൊള്‍ട്ടണില്‍ വെച്ച് വര്‍ണശബളമായ ചടങ്ങില്‍ വെച്ച് നടത്തപ്പെട്ടു. ബി ഫ്രണ്ട്‌സിന്റെ പ്രസിഡന്റ് ശ്രീ ബിന്നി വെങ്ങപ്പള്ളിയും ജനറല്‍ സെക്രട്ടറി ശ്രീ റ്റോമി വിരുത്തിയേലും ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു. ഷോയുടെ കോര്‍ഡിനേറ്റര്‍സ് ആയ ശ്രീ ടോമി തൊണ്ടാംകുഴിയും ശ്രീ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്ന് ആദ്യ ടിക്കറ്റ്, സംഗീതത്തെയും,നൃത്തത്തെയും കൂടുതല്‍ സ്‌നേഹിക്കുന്ന സ്വിറ്റസര്‍ലണ്ടിലെ പ്രശസ്ത ഗായകനായ ശ്രീ എല്‍ബിന്‍ എബി മുണ്ടക്കലിനും ഭാര്യയും പ്രശസ്ത നര്‍ത്തകിയുമായ സ്മിത എല്‍ബിനും നല്‍കി നിര്‍വഹിച്ചു. ട്രെഷറര്‍ ശ്രീ ജോയ് തടത്തില്‍ ആദ്യ ടിക്കറ്റിന്റെ ഫീസ് സ്വീകരിച്ചു.
മഴവില്‍ മാമാങ്കം എന്ന ഈ മെഗാ ഷോയ്ക്കു എല്ലാവിധ ആശംസകളും നേര്‍ന്ന ശ്രീ എല്‍ബിന്‍ ഇത് എല്ലാ മലയാളികള്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന വലിയ ഒരു ഷോയാകട്ടെ എന്ന് ആശംസിച്ചു. ശ്രീമതി റിമ കല്ലിങ്കലിന്റെയും അവരുടെ നേതൃത്വത്തിലുള്ള മാമാങ്കം ഡാന്‍സ് സ്‌കൂളിന്റെയും പ്രൊഫഷണല്‍ ഡാന്‍സുകള്‍ കാണാനുള്ള ഒരു സുഭിലമായ അവസരം ഒരുക്കുന്ന ബി ഫ്രണ്ട്സ് നു ശ്രീമതി സ്മിത നന്ദി അറിയിച്ചു.സ്വിറ്റസര്‍ലണ്ടിലെ മലയാളികള്‍ക്ക് ഏറ്റവും പുതുമയാര്‍ന്ന ഒരു അനുഭവമായിരിക്കും ഇതെന്ന് യോഗത്തില്‍ സംസാരിച്ച ആര്‍ട്‌സ് കണ്‍വീനര്‍ ശ്രീ സെബാസ്റ്റ്യന്‍ കാവുങ്ങല്‍ അഭിപ്രായപ്പെട്ടു.
മഴവില്‍ മാമാങ്കത്തിന്റെ സുഗമമായ നടത്തിപ്പിനായി നാല്‍പതു അംഗങ്ങളുടെ വിപുലമായ വിവിധ കമ്മറ്റികളും രൂപീകരിച്ചു. സൂറിച്ചിനടുത്തുള്ള ഹോര്‍ഗനിലെ ഏറ്റവും പുതിയതായി നവീകരിക്കപ്പെട്ട ഏകദേശം 900 പേര്‍ക്കിരിക്കാവുന്ന മനോഹരമായ ഹാളിലാണ് പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്. ഹാളിന്റെ പരിസരത്തു വിപുലമായ കാര് പാര്‍ക്കിങ്ങിനുള്ള സ്വകര്യവും സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2019 ഫെബ്രുവരി 24 ഞായറാഴ്ച 14.30 നു ഡോര്‍ ഓപ്പണ്‍ ചെയ്യുകയും മൂന്നു മണിക്ക് ഷോ ആരംഭിക്കുകയും ചെയ്യും. രുചിയേറിയ ഇന്ത്യന്‍,കേരളാ ഭക്ഷണവും പ്രേക്ഷകര്‍ക്കായി സംഘാടകര്‍ ഒരുക്കുന്നുണ്ട്. മനോഹരമായ ഈ നൃത്ത സംഗീത സന്ധ്യയില്‍ പങ്കെടുക്കുവാന്‍ സ്വിറ്റസര്‍ലണ്ടിലെ എല്ലാ കലാസ്വാദകരെയും സംഘടക സമിതി മഴവില്‍ മാമാങ്കം ഷോയിലേക്കു സ്വാഗതം ചെയ്തു. ടിക്കറ്റ് റിസേര്‍വേഷനായി ബന്ധപ്പെടുക: 076 343 28 62 ,076 564 51 12