ക്രൈസ്റ്റ് ദി കിംഗ് തിരുനാള്‍ ആഘോഷം റോമില്‍
ജെജി മാത്യു മാന്നാര്‍
റോം: റോമിലെ ലത്തീന്‍ മലയാളി വിശ്വാസികള്‍ വി. ഫ്രാന്‍സിസ് സേവ്യറുടെ നാമധേയത്തിലുള്ള ഇടവക ദേവലായത്തില്‍ നവംബര്‍ 18ന് ക്രിസ്തുരാജന്റെ തിരുനാള്‍ ആഘോഷിക്കും. വികാരി ഫാ. സനു ഔസേഫിന്റെ നേതൃത്വത്തില്‍ ക്രിസ്തുരാജ പാദപൂജയും തുടര്‍ന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ നവ വൈദികനായ ഫാ. ഡേവിഡ്‌സണ്‍ മുഖ്യകാര്‍മ്മികനായി വി.കുര്‍ബാനയും ഉണ്ടായിരിക്കും.
വെട്ടുകാട് ഇടവകാംഗങ്ങള്‍ നേതൃത്വം നല്കുന്ന തിരുനാളില്‍ കൊല്ലം രൂപതാംഗവും കപ്പുച്ചിന്‍ സഭാംഗവുമായ ഫാ. സെബാസ്റ്റ്യന്‍ വചന സന്ദേശം നല്‍കും. സ്‌നേഹവിരുന്നോടെ തിരുനാള്‍ സമാപിക്കും. ക്രിസ്തുരാജന്റെ തിരുനാള്‍ ആഘോഷത്തത്തിലേയ്ക്ക് റോമിലെ എല്ലാ വിശ്വാസികളെയും കമ്മിറ്റി ക്ഷണിച്ചു.