ഒ.ഐ.സി.സി ഇറ്റലിയുടെ അഞ്ചാം വാര്‍ഷികവും കുടുംബ സംഗമവും ശ്രദ്ധേയമായി

റോം: ഇറ്റലിയിലെ റോമില്‍ ഒ.ഐ.സി.സിയുടെ (Overseas Indian Cultural Congress) നേതൃത്വത്തില്‍ സംഘടനയുടെ അഞ്ചാം വാര്‍ഷികവും കുടുംബ സംഗമവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

സമ്മേളനത്തില്‍ മുന്‍ യുത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ ഭാരവാഹി ജെജി മാത്യൂ സ്വാഗത പ്രസംഗം നടത്തിയ യോഗത്തില്‍ ഒ.ഐ.സി.സി ഇറ്റലിയുടെ പ്രസിഡന്റ് തോമസ് ഇരിമ്പന്‍ ഭദ്രദീപം തെളിച്ചു സമ്മേളനം ഉദ്ഘാടനം ചെയ്തു.

കെ.പി.സി.സിയുടെ പ്രസിഡന്റ് മുലപ്പള്ളി രാമചന്ദ്രന്‍യും മറ്റ് നേതാക്കളുടെയും ആശംസകളും കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്തുണയും ഇറ്റലിയിലെ ഒ.ഐ.സി.സി പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും അറിയിക്കുന്നതായി ആക്ടിംങ്ങ് പ്രസിഡണ്ടും മാവേലിക്കര പാര്‍ലമെന്റ് അംഗവുമായ കൊടിക്കുന്നില്‍ സുരേഷ് ഫോണിലുടെ അറിയിച്ചു.

ഒ.ഐ.സി.സിയുടെ ചുമതലയുള്ള കെ.പി.സി.സി സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തിഫും ഇറ്റലി കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ അഭിമാനമുണ്ടെന്ന് ഫോണിലുടെ ആശംസയോടൊപ്പം അറിയിച്ചു. തിരുവനന്തപുരം ഡി.സി.സി ജനറല്‍ സെക്രട്ടറി ബെര്‍ബി ഫെര്‍ണാണ്ടസ്, ഏറണാക്കുളം ഡി.സി.സി സെക്രട്ടറിയും സംസ്ഥാന മഹിളാ കോണ്‍ഗ്രസ് സെക്രട്ടറിയുമായ മേരി ജോയി എന്നിവരും ഇറ്റലി സമ്മേനത്തിന് ഫോണിലൂടെ ആശംസകള്‍ അറിയിച്ചു.

സെക്രട്ടറി സജി തട്ടില്‍ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.പി.സി.സിയുടെ അദ്ധ്യഷന്‍ രമേശ് ചെന്നിത്തല 2013ല്‍ ജിന്‍സണ്‍ ഫ്രാന്‍സ് കല്ലുമാടിക്കല്‍ യുറോപ്പ് റീജണല്‍ കോര്‍ഡിനേറ്ററായി പ്രഖ്യാപിച്ച ഒ.ഐ.സി.സി ഇറ്റലി കമ്മിറ്റിയാണ് ഇപ്പോഴും ഔദ്യോഗിക കമ്മിറ്റിയായി ഇടയില്‍ പ്രവര്‍ത്തിക്കുന്നത്. ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇറ്റലി ഘടകം തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ പ്രവര്‍ത്തനങ്ങളെ സാധിക്കുന്ന രീതിയില്‍ ശക്തിപ്പെടുത്താന്‍ മുന്നിട്ടു ഇറങ്ങാന്‍ തീരുമാനം എടുത്തുകൊണ്ട് റിപ്പോര്‍ട്ട് ഉപസംഹരിച്ചു.

ജോഷി ഓടാറ്റില്‍, ഷൈന്‍ ലോപ്പസ് ഫെര്‍ണണ്ടാസ് എന്നിവരും ആശംസ അറിയിച്ചു, ബോബന്‍ നന്ദി അറിയിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിനോദ കലാപരിപാടികള്‍ സംഗമത്തിന് കുളിര്‍മ ഏകി. സേനഹ വിരുന്നോട് കുടി സംഗമം സമാപിച്ചു.

റിപ്പോര്‍ട്ട്: ജെജി മാത്യു മാന്നാര്‍