ശബരിമലയില്‍ നടക്കുന്നത് സര്‍ക്കാരിന്റെ പോലീസ് രാജ് ; നീക്കം വിശ്വാസികളെ തകര്‍ക്കാന്‍ : പി സി ജോര്‍ജ്ജ് (വീഡിയോ)
ശബരിമലയില്‍ വിശ്വാസങ്ങളെ അല്ല വിശ്വാസികളെ തകര്‍ക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്ജ്. സര്‍ക്കാരിന്റെ പോലീസ് രാജ് ആണ് ശബരിമലയില്‍ നടക്കുന്നത് എന്നും ഹിന്ദുക്കളുടെ മാത്രമല്ല എല്ലാ മതങ്ങളുടെയും വിശ്വാസത്തെ തകര്‍ക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമം എന്നും പി സി ആരോപിക്കുന്നു.
സര്‍ക്കാര്‍ വാരികയില്‍ കൃസ്ത്യാനികളെ വളരെ മോശമായ ഭാഷയില്‍ വിമര്‍ശിക്കുന്ന ലേഖനങ്ങള്‍ തുടരെ തുടരെ വരികയാണ് എന്നും പി സി പറയുന്നു. അതൊക്കെ എഴുതി വിടുന്നവരുടെ കാലു വെട്ടണം എന്നും പി സി പറയുന്നു. ഹിന്ദുക്കളെ നേരിട്ട് ആക്രമിക്കുന്നു എന്നും പി സി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മണ്ഡലകാലത്ത് താന്‍ ഇവിടെ വന്നിരുന്നു. അന്നൊക്കെ വളരെയധികം സന്തോഷകരമായ ദിവസങ്ങള്‍ ആയിരുന്നു അതെന്നും. എന്നാല്‍ ഇത്തവണ അയ്യപ്പന്മാരുടെ വരവില്‍ എണ്ണത്തില്‍ കുറവ് ഉണ്ട് എന്നും പി സി പറയുന്നു. അതുപോലെ എയര്‍ പോര്‍ട്ടില്‍ കൊണ്ടിരുതിയിരിക്കുന്ന തൃപ്തി ദേശായി തൃപ്തിയോടെ തിരച്ചു പോകില്ല എന്നും പി സി പരിഹാസ രൂപേണ പറഞ്ഞു.
അതുപോലെ കേരളാ സര്‍ക്കാര്‍ തന്‍റെ യാത്ര ചിലവ് മുഴുവന്‍ വഹിക്കണം എന്ന് ഒരു മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ഇത്തരത്തില്‍ ഉത്തരവിടാന്‍ ഇത്തരം രണ്ടും കേട്ട സ്ത്രീകള്‍ക്ക് തന്റേടം കൊടുക്കുന്നത് ആരാ എന്നും പി സി ചോദിക്കുന്നു. പിണറായി ഇതൊക്കെ കേട്ടു അനുഭവിക്കണം. മുഖ്യമന്ത്രി ഈ രീതിയില്‍ അവഹേളിക്കപ്പെടുന്നതില്‍ വിഷമം ഉണ്ട് എന്നും പിസി കൂട്ടിച്ചേര്‍ത്തു.
അതുപോലെ വന്നത് പോലെ തന്നെ തൃപ്തി ദേശായി മടങ്ങി പൊക്കോളും എന്നും അങ്ങനെ പോകാന്‍ അനുഗ്രഹിക്കണേ പരമേശ്വരാ അയ്യപ്പാ എന്നും പി സി പറഞ്ഞു. പോലീസിനെ ഉപയോഗിച്ച് ശബരിമലയിലെ നിയന്ത്രണം മുഴവന്‍ സര്‍ക്കാര്‍ കയ്യടക്കിയ നിലയിലാണ് ഇപ്പോള്‍ സന്നിധാനം.