ജാവ ബൈക്കുകളുടെ തിരിച്ചു വരവ് ; ഓര്‍മ്മകളും പ്രണയവും പങ്കുവെച്ച് കിങ്ഖാന്‍
ജാവ ബൈക്കുകളോടുള്ള തന്‍റെ ഇഷ്ടം പങ്കുവെച്ച് ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍. ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളില്‍ തീ പാറിച്ച ബൈക്ക് 22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചു വരികയാണ് . ഐതിഹാസിക മാനമുള്ള ആ പഴയ ജാവ അതേ തലയെടുപ്പോടെ തിരിച്ചെത്തിയ സന്തോഷത്തിലാണ് വാഹനപ്രേമികള്‍.
‘കൊള്ളാം, ഞാന്‍ വളര്‍ന്നത് ഇതിലായിരുന്നു’ എന്ന കുറിപ്പോടെ മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് മറുപടിയായിട്ടാണ് ഷാരൂഖ് ട്വിറ്റ് ചെയ്തത്. താങ്കള്‍ എന്നും ചെറുപ്പമാണ്, ഇനിയും ജാവയില്‍ കയറാം എന്ന രസകരമായ മറുപടി ഷാരൂഖിന് നല്‍കാനും ആനന്ദ് മഹീന്ദ്ര മറന്നില്ല. പഴയ നിരവധി ഹിന്ദി ചിത്രങ്ങളില്‍ ജാവ-യെസ്ഡി ബൈക്കുകള്‍ ഷാരൂഖിന്റെ തോഴനായിരുന്നു.
മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റ്‌സിന് കീഴിലാണ് ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായി ജാവ തിരിച്ചു വന്നത്. ഇതില്‍ ക്ലാസിക് രൂപത്തിലുള്ള ജാവ, ജാവ 42 മോഡലുകളാണ് ആദ്യം വിപണിയിലെത്തുന്നത്. ജാവയുടെ പഴയ എതിരാളിയായ ബുള്ളറ്റുമായി തന്നെയാകും ഇത്തവണയും ജാവയുടെ മത്സരം എന്ന് വ്യക്തം. നിലവില്‍ ബുള്ളറ്റിനോടുള്ള പ്രണയം കുറഞ്ഞു വരുന്ന കാലം കൂടിയാണ് ഇത്.