വനിതാ ആക്ടിവിസ്റ്റുകള്‍ പോകേണ്ടത് ശബരിമലയില്‍ അല്ല ; കഷ്ട്ടപ്പെടുന്ന സ്ത്രീകളുടെ അരുകില്‍ : തസ്‌ലിമ നസ്‌റിന്‍

വനിതാ ആക്ടിവിസ്റ്റുകള്‍ വാശി പിടിക്കുന്നത് എന്തിനാണ് എന്ന് ബംഗ്ലാദേശി എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ തസ്ലിമ നസ്റിന്‍. ശബരിമലയില്‍ പ്രവേശിക്കാന്‍ വനിതാ ആക്ടിവ്സ്റ്റുകള്‍ കാണിക്കുന്ന ആവേശം എന്തെന്ന് മനസിലാകുന്നില്ല. രാജ്യത്ത് സമൂഹത്തിലെ താഴെത്തട്ടിലുള്ള സ്ത്രീകള്‍ അനുഭവിക്കുന്ന ധാരാളം പ്രശ്നങ്ങള്‍ ഉണ്ട്.

ഗാര്‍ഹിക പീഡനം, ലൈംഗിക പീഡനം, തുല്യ വേതനം ഇല്ലായ്മ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ സ്ത്രീകളുടേതായുണ്ട്. അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആക്ടിവിസ്റ്റുകള്‍ തയാറാവണമെന്ന് തസ്ലിമ ട്വിറ്ററില്‍ കുറിച്ചു. നേരത്തെ തനിക്കു അന്‍പത് വയസു കഴിഞ്ഞു തനിക്ക് ശബരിമലയില്‍ പോകാന്‍ കഴിയുമോ എന്നും മുന്‍പ് തസ്ലീമ ചോദിച്ചിരുന്നു.

ഇന്നലെ പുലര്‍ച്ചെ ശബരിമല സന്ദര്‍ശനം നടത്താന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ തൃപ്തിക്ക് പ്രതിഷേധം കാരണം പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. 13 മണിക്കൂറോളം വിമാനത്താവളത്തില്‍ കഴിഞ്ഞശേഷം ഇന്നലെ വൈകിട്ട് 9.30യോടെയാണ് മടങ്ങിയത്. ഈ പശ്ചാത്തലത്തിലാണ് തസ്ലീമയുടെ പ്രതികരണം.