ബ്രെക്‌സിറ്റ്: ഓസ്‌ട്രേലിയന്‍ എന്‍ജിനീയര്‍മാരും ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ വിദഗ്ധരും യുകെയിലെത്തുമെന്ന് തെരേസ മേയ്
ലണ്ടന്‍: ബ്രക്‌സിറ്റ് പൂര്‍ത്തിയാകുന്നതോടെ ബ്രിട്ടനിലേക്ക് കുടിയേറുന്നത് പൂര്‍ണമായും തൊഴില്‍ നൈപുണ്യത്തിന്റെ അടിസ്ഥാനത്തിലാകുമെന്ന് പ്രധാനമന്ത്രി തെരേസ മേയ്. കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യൂറോപ്യന്‍ യൂനിയന്‍ വിടുന്നതോടെ ഇവിടെ ആരെ പ്രവേശിപ്പിക്കണമെന്ന കാര്യത്തില്‍ പൂര്‍ണ നിയന്ത്രണം നമുക്കാകും. കഴിവും അനുഭവസമ്പത്തും പരിഗണിക്കാതെ യൂറോപ്യന്‍ യൂനിയന്‍ പൗരന്മാര്‍ എത്തുന്നതിന് പകരം ഓസ്‌ട്രേലിയന്‍ എന്‍ജിനീയര്‍മാരും ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ വിദഗ്ധരും ഇവിടെയെത്തുമെന്നും അവര്‍ പറഞ്ഞു.