തൊടുപുഴ മുന്‍ സി.ഐ ശ്രീമോനെതിരെയുള്ള അന്വേഷണം; ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് ഘടകവിരുദ്ധമായി കൊച്ചി റേഞ്ച് ഐ.ജിയുടെ റിപ്പോര്‍ട്ട്: പരാതി അന്വേഷിച്ച ഇടുക്കി എസ്. പിയുടെ വിശ്വാസ്യത എത്രമാത്രം എന്ന് ഹൈക്കോടതി

കൊച്ചി: സിവില്‍ തര്‍ക്കങ്ങളില്‍ അനാവശ്യമായി ഇടപെട്ട തൊടുപുഴ മുന്‍ സി.ഐ എന്‍.ജി ശ്രീമോനെതിരെയുള്ള തീര്‍പ്പാക്കിയതും, തീര്‍പ്പാക്കാത്തതുമായ മുഴുവന്‍ പരാതികളും ഹാജരാക്കുവാന്‍ തൊടുപുഴ ഡി.വൈ.എസ്.പിയ്ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം.

തൊടുപുഴ മുന്‍ സി.ഐക്കെതിരെ കരിമണ്ണൂര്‍ സ്വദേശി ബേബിച്ചന്‍ വര്‍ക്കി ശാസ്താംകുന്നേല്‍, അഡ്വ. തോമസ് ജെ ആനക്കല്ലുങ്കല്‍ മുഖേന കൊടുത്ത ഹര്‍ജിയില്‍ ആണ് ഹൈക്കോടതി നിര്‍ദേശം. ഹര്‍ജിക്കാരന്റെ പരാതിക്ക് പുറമെ മറ്റ് പന്ത്രണ്ടോളം പേര്‍ ശ്രീമോനെതിരെ നല്‍കിയ പരാതി അന്വേഷിക്കുവാന്‍ എറണാകുളം റേഞ്ച് ഐ.ജിയോട് നിര്‍ദേശിക്കുകയും എറണാകുളം റേഞ്ച് ഐ.ജി അന്വേക്ഷണം ഇടുക്കി എസ്.പി ഏല്‍പിക്കുകയും ചെയ്തിരുന്നു. മേല്‍ ഉത്തരവിനു സമാനമായി ഇതേ കാര്യം അന്വേഷിക്കുവാന്‍ ഇന്റലിജന്റ്‌സ് മേധാവിയേയും ഹൈക്കോടതി ചുമതലപ്പെടുത്തിയിരുന്നു.

ഇരുകൂട്ടരും സമാനമായി ശ്രീമോനെതിരെ അന്വേഷണം നടത്തുകയും ഇടുക്കി എസ്.പി, ഐ.ജി മുഖാന്ദരം നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ശ്രീമോനു ക്ലീന്‍ ചിറ്റ് നല്‍കുകയും എന്നാല്‍ സംസ്ഥാന ഇന്റലിജന്റ്‌സ് മേധാവിയുടെ അന്വേഷണത്തില്‍ ശ്രീമോന്‍ ഗുരുതര കൃത്യ വിലോപം കാണിച്ചതായും പരാതികള്‍ എല്ലാം വാസ്തവമാണെന്നും ശ്രീമോനെതിരെയുള്ള അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്നും റിപ്പോര്‍ട്ട് ചെയ്തു.

ഈ അവസരത്തില്‍ ഇടുക്കി എസ്.പി കൊച്ചി റേഞ്ച് ഐ.ജി മുഖാന്ദരം നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ആവുകയില്ല എന്നും, ശീമോനെതിരെ അന്വേഷണം നടത്തിയ ഇടുക്കി എസ്.പിയുടെ വിശ്വാസ്യത എന്തുമാത്രമുണ്ടെന്നും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറിനോട് ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.

ശ്രീമോനെതിരെ ബേബിച്ചന്‍ വര്‍ക്കി ഹാജരാക്കിയ പന്ത്രണ്ട് പരാതികള്‍ അദ്ധേഹം സ്വമേധയാ ഫയല്‍ ചെയ്തതല്ല എന്ന് ഗവണ്‍മെന്റ് പ്ലീഡര്‍ കോടതിയില്‍ അറിയിച്ചു. തത വസരത്തില്‍, അതില്‍ തെറ്റൊന്നും കാണുന്നില്ല എന്നും, അത് ഫയല്‍ ചെയ്തതിനാല്‍ ആണല്ലോ ശ്രീമോനെതിരെയുള്ള പരാതികള്‍ പുറത്തായതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തതവസരത്തില്‍ ഹര്‍ജിക്കാരനവേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്രീമോനെതിരെ മാറ്റ് നിരവധി പരാതികള്‍ പൂഴ്തി വെച്ചിട്ടുള്ളതായും ആരോപിച്ചു.

മേല്‍ ആരോപണംതിന്റൈ അടിസ്ഥാത്തില്‍ തൊടുപുഴ പോലീസ് സ്റ്റേഷനില്‍ ശ്രീമോന്‍ എസ്.ഐ ആയും സി.ഐ ആയും സേവനമനുഷ്ടിച്ചിരുന്ന കാലത്ത് അദ്ധേഹത്തിനെതിരെ വന്ന എല്ലാ പരാതികളും ഹൈക്കോടതിയില്‍ ഹാജരാക്കുവാന്‍ തൊടപുഴ ഡി.വൈ.എസ്.പിക്ക് നിര്‍ദ്ദേശം നല്‍കി. പരാതി ഹാജരാക്കുമ്പോള്‍ പരാതികള്‍ ഒന്നും പൂഴ്തി വെക്കരുതെന്നും, പൂഴ്തി വെച്ചതായി മനസ്സിലാക്കിയാല്‍ തൊടുപുഴ ഡി.വൈ.എസ്.പിക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്.

ശ്രീമോനെതിരെ ഇപ്പോള്‍ വകുപ്പ് തല അന്വേഷണം നടത്തുന്ന പെരുമ്പാവൂര്‍ ഡി.വൈ.എസ്.പിയെ മാറ്റണമെന്നും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥനെ അന്വേഷണം ഏല്‍പ്പിക്കണമെന്നും ആ ഉദ്യോഗസ്ഥന്‍നു ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ വന്ന കാര്യങ്ങളും വകുപ്പ് തല അന്വേഷണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമോ എന്നും സര്‍ക്കാരിനോട് ഡിവിഷന്‍ ബെഞ്ച്. കേസ് കൂടുതല്‍ പരിഗണനക്കായി ഈ മാസം 26ലേക്ക് മാറ്റിവെച്ചു.