ശബരിമല പോലീസ് നിയന്ത്രണം ; സര്‍ക്കാരിനും പോലീസിനും കോടതിയുടെ രൂക്ഷവിമര്‍ശനം
ശബരിമല പൊലീസ് നടത്തിവരുന്ന നിയന്ത്രണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സുപ്രീംകോടതി വിധിയുടെ മറവില്‍ സന്നിധാനത്ത് നടക്കുന്നത് പൊലീസ് അതിക്രമമാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാന്‍ പൊലീസിന് എന്തവകാശമാണുള്ളത്? ഇന്ന് ഉച്ചയ്ക്ക് തന്നെ എജിയോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനും കോടതി നിര്‍ദേശിച്ചു. ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരായി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.
ഹൈക്കോടതിയുടെ ദേവസ്വംബഞ്ചാണ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. യഥാര്‍ഥ ഭക്തരെയും തീര്‍ത്ഥാടകരെയും ശബരിമലയിലെത്തിക്കാന്‍ സര്‍ക്കാരിന് കടമയുണ്ട്. അവര്‍ക്ക് വേണ്ട യാതൊരു സൗകര്യങ്ങളും സര്‍ക്കാര്‍ ശബരിമലയിലൊരുക്കിയിട്ടില്ല. കെഎസ്ആര്‍ടിസിയ്ക്ക് ശബരിമലയില്‍ കുത്തക നല്‍കുന്നത് ശരിയാണോ? കോടതി ചോദിച്ചു.
ശബരിമലയില്‍ ഇപ്പോള്‍ ഡ്യൂട്ടിയിലുള്ള എല്ലാ ഉന്നത പൊലീസുദ്യോഗസ്ഥരുടെയും വിവരങ്ങള്‍ നല്‍കാനും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് എജി ഹാജരായി വിശദീകരണവും വിവരങ്ങളും നല്‍കേണ്ടത്.
ശബരിമലയിലെ ക്രമസമാധാനം നിയന്ത്രിക്കുന്നതിനായി കര്‍ശന പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നീക്കത്തിന് കടുത്ത തിരിച്ചടിയാണ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഭക്തരെ ബന്ധിയാക്കി സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ശബരിമലയില്‍ ഇത്ര കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഭക്തരെ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കാത്തതിന്റെ സാഹചര്യമെന്തെന്ന് വിശദീകരിക്കാനും കോടതി ആശ്യപ്പെട്ടു.
സന്നിധാനത്ത് വെള്ളം ഒഴുക്കി ഭക്തരെ ബുദ്ധിമുട്ടിക്കാന്‍ പോലീസിന് അധികാരം നല്‍കിയത് ആരാണെന്ന് കോടതി ചോദിച്ചു. നിലയ്ക്കലിനു ശേഷം ഭക്ഷണം കഴിക്കണമെങ്കില്‍ സന്നിധാനത്ത് എത്തേണ്ട ഗതികേടാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.