ഓസ്ട്രിയയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് നവ നേതൃത്വം
വിയന്ന: ആഗോള മലയാളി പ്രവാസി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഓസ്ട്രിയ പ്രൊവിന്‍സിന് നവ സാരഥികള്‍. കഴിഞ്ഞ ദിവസം വിയന്നയില്‍ സംഘടിപ്പിച്ച ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളെ ഇലക്ഷന്‍ കോര്‍ഡിനേറ്റര്‍ ആന്റണി പുത്തന്‍പുരക്കല്‍ പ്രഖ്യാപിച്ചു.
ടോമിച്ചന്‍ പാറുക്കണ്ണില്‍ (പ്രസിഡന്റ്), റെജി മേലഴകത് (സെക്രട്ടറി), മാത്യു പള്ളിമറ്റം (ട്രഷറര്‍) എന്നിവരെയും വൈസ് പ്രസിഡന്റുമാരായി ജോജി എര്‍ണാകേരില്‍, ഡോ. പ്രിയംവദ വേണുഗോപാല്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിമാരായി മേഴ്‌സി കക്കാട്ടും, വെറോണിക്ക സോജിയും നിയമിതരായി.
ജേക്കബ് കീക്കാട്ടില്‍ (കോഓര്‍ഡിനേറ്റര്‍), പ്രിയദര്‍ശിനി രഞ്ജിത് (കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍), പോളി കിഴക്കേക്കര (ചാരിറ്റി കോഓര്‍ഡിനേറ്റര്‍) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ജോര്‍ജ്ജ് കക്കാട്ട് മീഡിയ വിഭാഗം കൈകാര്യം ചെയ്യും. 2019-2020 വര്‍ഷത്തേയ്ക്കാണ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റത്.