റെയില്‍വേ ട്രാക്കില്‍ ഒരു വയസുകാരി ; ഭയന്ന് നിലവിളിച്ച് യാത്രക്കാര്‍ (വീഡിയോ)

മരണത്തിനും ജീവിതത്തിനും ഇടയില്‍ നിന്നും ഒരു വയസുകാരി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം.

ഒരു വയസ് മാത്രമുള്ള ഒരു പെണ്‍കുട്ടി റെയില്‍വേ പാളത്തിലേക്ക് വീഴുന്നതും തുടര്‍ന്ന് ട്രെയിന്‍ കടന്ന് പോകുന്നതുമായ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇപ്പോള്‍ വലിയ രീതിയില്‍ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.

പ്ലാറ്റ്‌ഫോമിനും പാളത്തിനും ഇടയിലുള്ള സ്ഥലത്തേക്കാണ് കുഞ്ഞ് വീണത്. ട്രെയിന്‍ അതിവേഗം കടന്ന് പോയെങ്കിലും കുഞ്ഞിനെ ഒന്ന് സ്പര്‍ശിച്ച് പോലുമില്ല. ട്രെയിന്‍ കടന്ന് പോയതോടെ ഓടിയെത്തിയ മറ്റ് യാത്രക്കാര്‍ കുഞ്ഞിനെ വാരിയെടുത്ത് നല്‍കി.

എന്നാല്‍ കുഞ്ഞ് എങ്ങനെ താഴെ വീണു എന്ന് ഇതുവരെ അറിവായിട്ടില്ല. അമ്മയുടെ കയ്യില്‍ നിന്നും തെറിച്ചു വീണതാകം എന്നും പറയപ്പെടുന്നു.