കുവൈറ്റിൽ കുടുങ്ങിക്കിടന്ന നഴ്‌സുമാരുടെ ദുരിതത്തിന് അറുതിയായി

രണ്ടു വര്‍ഷമായി കുവൈറ്റില്‍ കുടുങ്ങിക്കിടന്ന നഴ്സുമാരുടെ പ്രശ്‌നത്തിന് പരിഹാരമാകുന്നു. രണ്ടു വര്‍ഷത്തിലധികമായി ജോലിയോ താമസ രേഖയോ ഇല്ലാതെ നരകയാതന അനുഭവിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള 79 നഴ്സ്സുമാര്‍ക്കാണ് ജീവതം വീണ്ടും നേരായ ദിശയില്‍ എത്തുന്നത്.

ഇവര്‍ക്ക് വീണ്ടും ജോലിയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള കരാറില്‍ കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്‍ ഒപ്പുവെച്ചു. ഇതോടെയാണ് രണ്ടു വര്‍ഷം നീണ്ട നരകയാതനകള്‍ക്ക് അറുതി വരുന്നത്.