യുവാക്കളുടെ വന്‍നിരയുമായി ഒ.ഐ.സി.സി ഇറ്റലി കമ്മിറ്റി പുനഃസംഘടിപ്പിച്ചു

ജെജി മാത്യു മാന്നാര്‍

റോം: കോണ്‍ഗ്രസുക്കാരുടെ കൂട്ടായ പ്രവര്‍ത്തനത്തിന് കരുത്ത് പകരാന്‍ കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ (KPCC) നേതൃത്വത്തില്‍ രൂപം കൊണ്ട പ്രവാസി പോഷക സംഘടനയായ ഒ.ഐ.സി.സി (Overseas Indian Cultural Congress) ഇറ്റലിയുടെ വര്‍ക്കിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

വിപുലീകരിച്ച കമ്മറ്റിയുടെ പ്രസിഡന്റ് ആയി തോമസ് ഇരിമ്പന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രെസിഡന്റുമാരായി ഷൈന്റോബര്‍ട്ട് ലോപ്പസ്, ഫെറോലാസ് ഫെര്‍ണാണ്ടസ് (ബോബന്‍) എന്നിവരും ബിന്ദു മജു കവുന്നുംപാറയില്‍ സെക്രട്ടറിയായും, ട്രഷററായി സജി മാവേലിയും തിരഞ്ഞെടുക്കപ്പെട്ടു.

ഷാജി തോമസ്, ജിനോയ് ചക്കിയത്ത്, അനൂപ് തോമസ്, ബിജു തോമസ്, സജി തട്ടില്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായി നിയമിതരായി. ജെജി മാത്യു മീഡിയ വിഭാഗം കൈകാര്യം ചെയ്യും.

സാബു സക്കറിയ (കൊല്ലം), ബിബിന്‍ ലൂക്കോസ് (വയനാട്), ഷൈജു ചോനേടന്‍ (തൃശ്ശൂര്‍), ഉഷ സന്തോഷ് (കോട്ടയം), പീറ്റര്‍ കാച്ചപ്പള്ളി (തൃശ്ശൂര്‍), ഫെബിന്‍ സെബാന്‍ തെക്കേക്കര, എബിന്‍ പള്ളിക്കാടന്‍, ലിബിന്‍ വള്ളിപ്പറമ്പില്‍, ലിബിന്‍ അഗസ്റ്റിന്‍ ചുങ്കത്ത് എന്നിവരെ കൗണ്‍സിര്‍മാരായി നിയമിച്ചു. കരിഷ്മ ബിന്‍രാജ് കള്‍ച്ചറല്‍ കോര്‍ഡിനേറ്ററായി ചുമതലയേറ്റു.

ജോര്‍ജ് റപ്പായി, സോളി ഇരുമ്പന്‍, സന്തോഷ് പിള്ളാച്ചന്‍, ബേബി കോയിക്കല്‍, ജോഷി ഒടാട്ടില്‍ എന്നിവരെ ഉന്നതസമിതി അംഗങ്ങളായും പ്രത്യേകക്ഷണിതാക്കള്‍ ആയിട്ടും പുതിയ കമ്മിറ്റിയില്‍ പങ്കെടുക്കും.