ബെനിന്‍ സിറ്റിയ്‌ക്കൊരു കൈത്താങ്ങ്: ‘ഹോപ്പ് ഫോര്‍ ദി ബെസ്റ്റ്’ ചാരിറ്റി ഗാലയ്ക്ക് ഉജ്ജ്വല സമാപനം

വിയന്ന: പ്രോസി ഗ്ലോബല്‍ ചാരിറ്റി ഫൗണ്ടേഷന്‍ ഒസയുവ ഫൗണ്ടേഷനുമായി സഹകരിച്ച് വിയന്നയില്‍ സംഘടിപ്പിച്ച ‘ഹോപ്പ് ഫോര്‍ ദി ബെസ്റ്റ്’ ചാരിറ്റി ഗാല സമാപിച്ചു. നൈജീരിയയിലെ ബെനിന്‍ സിറ്റിയിലുള്ള നിരാലംബരായ കുട്ടികളെ സഹായിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൈജീരിയയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

നാനൂറില്‍ അധികം പേര്‍ പെങ്കടുത്ത സമ്മേളനത്തില്‍ പ്രോസി ഗ്ലോബല്‍ ഫൗണ്ടേഷന്റെ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ സ്വാഗതം ആശംസിച്ചു. ഓസ്ട്രിയയിലെ നൈജീരിയന്‍ അംബാസിഡര്‍ വിവിയന്‍ ഒക്കേകെ മുഖ്യ അതിഥിയായിരുന്നു. യു.എന്‍. പരിസ്ഥിതി പ്രോഗാമില്‍ അത്യാഹിത ദുരന്ത ലഘൂകരണ വകുപ്പിന്റെ മേധാവി ഡോ. മുരളി തുമ്മാരുകുടി, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രപ്രതിനിധികള്‍, കണ്‍സല്‍ട്ടന്റ് ട്രൈനെര്‍ ഡോ. ഉമേഷ് മേനോന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

റ്റില്‍സി പടിഞ്ഞാറേകാലയിലും, ഗ്രേഷ്മ പള്ളിക്കുന്നേലും അവതാരകരായിരുന്ന പരിപാടിയില്‍ കരിം സനോം ഡ്രംസ്, ഭരതനാട്യം, ബെല്ലി ഡാന്‍സ്, നിക്കരാഗ്വാ സമൂഹ നൃത്തം, താഹിറിന്‍ നൃത്തം, ബോളിവുഡ് ഡാന്‍സ്, നേപ്പാളി ഡാന്‍സ്, ആഫ്രിക്കന്‍ അക്രോബാറ്റ്സ്, സംഗീതം തുടങ്ങിയ കലാപ്രകടനകള്‍ ഏറെ ശ്രദ്ധേയമായി. സമ്മേളനത്തിന്റെ അവസാനം നടന്ന എവിസ് സുമയുടെ ലൈവ് കണ്‍സെര്‍ട്ട് പ്രത്യേക പ്രശംസ പിടിച്ചുപറ്റി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷണപാനീയങ്ങളുടെ സ്റ്റാളുകള്‍ മറ്റൊരു ആകര്‍ഷണമായിരുന്നു.

More images CLICK here