ഡിസംബര്‍ 5 മുതല്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധം
ഡിസംബര്‍ 5 മുതല്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധം. പ്രതിവര്‍ഷം രണ്ടര ലക്ഷത്തിലധികം സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ക്കാണ് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത്. നികുതി വെട്ടിപ്പു തടയുകയെന്നുള്ളതാണ് ലക്ഷ്യം.
അതേസമയം പാന്‍കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ അച്ഛന്റെ പേര് നല്‍കണമെന്ന നിബന്ധന ഐടി വകുപ്പ് ഒഴിവാക്കി. വിവാഹ മോചിതരും അപേക്ഷയില്‍ പേര് നല്‍കേണ്ടതില്ല. 2.5 ലക്ഷം രൂപയുടെ ഇടപാട് നടത്തുന്നവരെല്ലാം 2019 മെയ് 31 നകം പാന്‍ കാര്‍ഡിന് അപേക്ഷിച്ചിരിക്കണം.