പൊന്‍ രാധാകൃഷ്ണനെ രണ്ടുതവണ കേരളാ പൊലീസ് അപമാനിച്ചു എന്ന് കേന്ദ്രത്തിന് പരാതി
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ രണ്ടു തവണ പോലീസ് അപമാനിച്ചു എന്ന പേരില്‍ യതീഷ് ചന്ദ്രക്കും, ഹരിശങ്കറിനും എതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കി.
കഴിഞ്ഞ ദിവസം നിലയ്ക്കലില്‍നിന്ന് സ്വകാര്യവാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടണമെന്ന് ആവശ്യപ്പെട്ട മന്ത്രിയോട് എസ് പി കയര്‍ത്ത് സംസാരിച്ചുവെന്ന് ബിജെപി ആരോപിച്ചിരുന്നു. സുരക്ഷാ വീഴ്ച മുന്‍നിര്‍ത്തി സ്വകാര്യ വാഹനങ്ങളെ കടത്തി വിടാനാകില്ലെന്ന് എസ് പി യതീഷ് ചന്ദ്ര വ്യക്തമാക്കുകയുണ്ടായി. ഉത്തരവാദിത്വം ഏല്‍ക്കുമോ എന്ന മന്ത്രിയോടുള്ള യതീഷ് ചന്ദ്രയുടെ ചോദ്യത്തിനെതിരെ നിഷേധാത്മക നടപടിയാണെന്നും സംസ്ഥാനത്തെ മന്ത്രിമാരോട് അദ്ദേഹം ഇങ്ങനെ പെരുമാറുമോ എന്നും പൊന്‍ രാധാകൃഷ്ണന്‍ ചോദിച്ചിരുന്നു.
അതേസമയം പൊന്‍ രാധാകൃഷ്ണന്റെ വാഹനം പമ്പയില്‍ തടഞ്ഞിരുന്നില്ലെന്നും വാഹന വ്യൂഹത്തിലുണ്ടായിരുന്ന മറ്റൊരു കാറാണ് തടഞ്ഞതെന്നും എസ്പി ഹരി ശങ്കര്‍ പറഞ്ഞിരുന്നു.