നിപ വൈറസ് ; സര്‍ക്കാര്‍ നല്‍കിയത് കള്ളക്കണക്ക് ; പഠന റിപ്പോര്‍ട്ട് പുറത്ത്
സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസിന്റെ കണക്കിലും കള്ളത്തരം കാട്ടി കേരള സര്‍ക്കാര്‍.സര്‍ക്കാര്‍ പുറത്തു വിട്ട കണക്കുകള്‍ കള്ളമാണ് എന്ന് തെളിയിക്കുകയാണ് അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ട്. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍, ദി ജേര്‍ണല്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് എന്നിവയില്‍ പ്രസിദ്ധീകരിക്കപ്പെട്ട രണ്ട് ഗവേഷണങ്ങളില്‍ നിപയുടെ കണക്കില്‍ സംസ്ഥാന സര്‍ക്കാര്‍ വെള്ളം ചേര്‍ത്തു എന്ന് തെളിഞ്ഞിരിക്കുകയാണ്.
19 പേര്‍ക്കാണ് രോഗം ബാധിച്ചതെന്നായിരുന്നു ഔദ്യോഗിക കണക്കുകള്‍ . എന്നാല്‍ ഗവേഷണ പ്രബന്ധത്തില്‍ 23 പേര്‍ക്ക് രോഗം പിടിപെട്ടെന്ന് വ്യക്തമാക്കുന്നു .
19 പേര്‍ക്ക് നിപ ബാധ കണ്ടെത്തിയെന്നും ഇതില്‍ 17പേര്‍ മരിച്ചുവെന്നുമാണ് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് . ഈ കണക്കിലാണ് വൈരുദ്ധ്യം. ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ കൂടി ഉള്‍പ്പെട്ട സംഘത്തിന്റെ ഗവേഷണ പഠന റിപ്പോര്‍ട്ട് അനുസരിച്ച് രോഗം ബാധിച്ചവരുടെ എണ്ണം 23 ആണ്.
ഓദ്യോഗിക കണക്കുകളില്‍ നിന്ന് 4പേര്‍ കൂടുതല്‍ . മരണ സംഖ്യ 21 ും . രണ്ടാമത്തെ രോഗിയില്‍ തന്നെ രോഗം തിരിച്ചറിഞ്ഞു എന്നായിരുന്നു ആരോഗ്യവകുപ്പിന്റെ അവകാശ വാദം . ഇതും തെറ്റാണെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു .
രോഗം തിരിച്ചറിയുന്നതിനു മുമ്പ് അഞ്ചുപേര്‍ മരിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു . ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം പരാജയപ്പെട്ടെതാണ് രോഗ ബാധ തിരിച്ചറിയാന്‍ വൈകിയതെന്ന് വ്യക്തം . സിസ്റ്റര്‍ ലിനി മാത്രമാണ് നിപ ബാധിച്ച് മരിച്ച ഏക ആരോഗ്യപ്രവര്‍ത്തക എന്ന വാദവും പഠന റിപ്പോര്‍ട്ട് തള്ളുന്നു .
കോഴിക്കോട് മെഡിക്കല്‍ കോളജിലെ റേഡിയോളജിസ്റ്റും നിപ ബാധിച്ചാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടിലുണ്ട് . ഇവരാണ് നിപ ബാധിച്ച് മരിക്കുന്ന കേരളത്തിലെ ആദ്യ ആരോഗ്യവകുപ്പ് സ്റ്റാഫെന്നും അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ട്.
എന്നാല്‍ ഇവരുടെ കുടുംബത്തിന് ഒരു സഹായവും ഇതുവരെ കിട്ടിയിട്ടില്ല . അതേസമയം ആരോഗ്യവകുപ്പ് മന്ത്രി പഠന റിപ്പോര്‍ട്ടിനെ തള്ളി രംഗത്തെത്തി.
സാമ്പിള്‍ പരിശോധനയിലൂടെ നിപ സ്ഥിരീകരിച്ചത് 18 പേര്‍ക്ക് മാത്രമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഇതില്‍ 16 പേര്‍ മരിച്ചു. മറ്റുള്ളവര്‍ക്ക് കണ്ടത് നിപ ലക്ഷണങ്ങള്‍ മാത്രം. ഇത് സ്ഥിരീകരിച്ചിട്ടില്ല എന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മെയ് അഞ്ചിന് മരിച്ച സാബിത് ആണ് കേരളത്തിലെ ആദ്യ നിപ രോഗി.
സാബിത്തിന്റെ സഹോദരന്‍ സാലിഹ് ആണ് രണ്ടാമത്തെ രോഗി. സാലിഹാണ് രോഗം തിരിച്ചറിയപ്പെടുന്ന ആദ്യരോഗിയെന്നാണ് ആരോഗ്യവകുപ്പിന്റെ അവകാശ വാദം. മെയ് 18നാണ് സാലിഹ് മരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഗവേഷണ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മൊത്തം 23 പേര്‍ക്കാണ് നിപ രോഗബാധയുണ്ടായത്. ഇതില്‍ 21 പേര്‍ മരിച്ചു.
രോഗം തിരിച്ചറിയപ്പെടുന്നതിന് മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജ്. പേരാമ്പ്ര താലൂക്ക് ആശുപത്രി, ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളിലായി മൊത്തം അഞ്ചുപേര്‍ മരിച്ചിട്ടുണ്ട്. ആറാമത്തെ രോഗിയായ സാലിഹില്‍ എത്തിയപ്പോള്‍ മാത്രമാണ് രോഗം തിരിച്ചറിയപ്പെടുന്നതെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.