ഗണ്‍ വയലന്‍സ് എസ്സേ മത്സരത്തില്‍ സമ്മാനാര്‍ഹയായ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു
പി.പി. ചെറിയാന്‍
മില്‍വാക്കി: ഗണ്‍ വയലന്‍സ് വിഷയത്തെകുറിച്ചു സംഘടിപ്പിച്ച പ്രബന്ധ മത്സരത്തില്‍ ഡോ.മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങ് ജൂനിയര്‍ സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റില്‍ നിന്നും സമ്മാനാര്‍ഹയായ സാന്‍ന്ദ്രാ പാര്‍ക്ക്(13) എന്ന വിദ്യാര്‍ത്ഥിനി നവംബര്‍ 19 തിങ്കളാഴ്ച അപ്രതീക്ഷിതമായി വെടിയേറ്റു മരിച്ചു.വീടിനകത്തു റ്റി.വി. കണ്ടുകൊണ്ടിരിക്കുമ്പോള്‍ പുറത്തു നിന്നും ചീറി വന്ന വെടിയുണ്ടകളാണ് കുരുന്നു ജീവന്‍ അപഹരിച്ചത്.ഗണ്‍വയലന്‍സ്സില്‍ ഇരകളാകുന്നതു ചെറിയ കുട്ടികളാണ്.
എസ്സെ മത്സരത്തില്‍ സാന്‍ന്ദ്ര എഴുതി മാതാപിതാക്കള്‍ കൊല്ലപ്പെടുന്നതിലൂടെ അനാഥരാകുന്നതും കുട്ടികളാണെന്നും ഇവര്‍ എഴുതിയിരുന്നു. ചുറ്റും നടക്കുന്ന വെടിവെപ്പുകള്‍ ഭയാനക അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.ദൈനംദിനം നമ്മുടെ ചുറ്റുപാടും നടക്കുന്ന വെടിവെപ്പു സംഭവങ്ങളാണ് എന്നെ ഇത്തരമൊരു വിഷയത്തെകുറിച്ചു എഴുതുവാന്‍ പ്രേരിപ്പിച്ചത്. വിന്‍കോസില്‍ പബ്ലിക്ക് റേഡിയോയുമായി നടത്തിയ അഭിമുഖത്തില്‍ ഇവര്‍ പറഞ്ഞു.ആറാം ഗ്രേഡില്‍ പഠിക്കുമ്പോഴാണ് കുട്ടി എസ്സെ മത്സരത്തില്‍ പങ്കെടുക്കുന്നത്.
വെടിയേറ്റു മരിക്കുന്നതു എട്ടാം ഗ്രേഡില്‍ കീഫി അവന്യൂ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണെന്ന് സ്‌ക്കൂള്‍ അധികൃതര്‍ പറഞ്ഞു.പരസ്പരം കരുതുന്നവരായും, സ്നേഹിക്കുന്നവരായും നാം തീരുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കപ്പെടും. എന്ന വാചകങ്ങളോടെയാണ് കുട്ടി എസ്സെ ആരംഭിച്ചത്.
തിങ്കളാഴ്ച പുറത്തു നിന്നും ചീറിപാഞ്ഞ വെടിയുണ്ടകള്‍ ഇവരെ ലക്ഷ്യമാക്കിയായിരുന്നില്ലെങ്കിലും വിധി വൈപരീതമെന്നു പറയുന്നു, സാന്ദ്രയുടെ ജീവനാണ് കവര്‍ന്നെടുത്തത്.